കളക്ടര്‍ ഗോകുലും സബ് കളക്ടര്‍ ശ്രീറാമും തെറിക്കും... സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കേണ്ട ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാതെ പ്രവര്‍ത്തിച്ചത് പാരയായി

ഇടുക്കി കളക്ടര്‍ ജി. ആര്‍. ഗോകുല്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരില്‍ നിന്നും വിശദീകരണം ചോദിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് വിഷയത്തില്‍ ഇടപെട്ട സാഹചര്യത്തിലാണ് സംഭവം.
കുരിശ് പൊളിക്കാന്‍ ഭൂ സംരക്ഷണ സമിതി പ്രവര്‍ത്തകരുമായി പോലീസിനെ അറിയിക്കാതെ സബ് കളക്ടര്‍ പോയത് തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇത്തരം കാര്യങ്ങള്‍ പൊറുക്കാനാവില്ല. സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കേണ്ട ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാതെ പ്രവര്‍ത്തിച്ചത് ശരിയായില്ല. അര്‍ധരാത്രി 144 പ്രഖ്യാപിക്കാന്‍ സബ് കളക്ടര്‍ക്ക് ആരാണ് ചുമതല നല്‍കിയതെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. ജനപ്രതിനിധികളെ വിശ്വാസത്തിലെടുക്കാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും മുഖ്യമന്ത്രി പറയുന്നു. മാത്രമല്ല കളക്ടര്‍ക്ക് തൊട്ട് താഴെയാണ് സബ് കളക്ടര്‍. കളക്ടറുടെ മൗനാനുവാദത്തോടെയാണ് എല്ലാം നടന്നതെന്നാണ് വിശ്വാസം.
ചുരുക്കത്തില്‍ കളക്ടര്‍ക്കും സബ് കളക്ടര്‍ക്കുമെതിരെയാണ് മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.
സി പി ഐ അനുരഞ്ജനത്തിന്റെ ഭാഗമായി സബ് കളക്ടറെ സഹായിക്കുമെന്ന് കരുതാന്‍ വയ്യ. കാരണം സബ് കളക്ടറുടെ മുഴുവന്‍ പ്രവര്‍ത്തനവും ശരിയായിരുന്നില്ലെന്ന നിലപാട് റവന്യുമന്ത്രിക്കുണ്ട്. സി. പി ഐയും സി പി എമ്മും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുമ്പോള്‍ തന്നെ ഇടുക്കിയിലെ സി പി ഐ പ്രാദേശിക നേതൃത്വം കൈയേറ്റം ഒഴിപ്പിക്കുന്നതിന് എതിരാണ്.
കുരിശ് പൊളിച്ചതിനേക്കാള്‍ പൊളിച്ച രീതിയാണ് വിമര്‍ശിക്കപ്പെടുന്നത്. ദൃശ്യ മാധ്യമങ്ങളില്‍ വന്ന രംഗങ്ങള്‍ വിശ്വാസികളെ സര്‍ക്കാരിന് എതിരാക്കി.
വിശദീകരണത്തിന് കളക്ടറും സബ് കളക്ടറും നല്‍കുന്ന മറുപടി സര്‍ക്കാര്‍ സ്വീകരിക്കാന്‍ സാധ്യതയില്ല. വിശദീകരണത്തിനു ശേഷം ഇവരെ തല്‍സ്ഥാനത്ത് നിന്നും നീക്കും.പക്വതയില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥനാണ് ശ്രീറാം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
ഉദ്യോഗസ്ഥര്‍ തങ്ങളടെ ഓരോ നീക്കവും കരുതലോടെ ചെയ്തില്ലെങ്കില്‍ ദു:ഖം അനുഭവിക്കേണ്ടി വരും എന്നതിന്റെ ഉദാഹരണമായി ഇരുവരും മാറും.
https://www.facebook.com/Malayalivartha

























