'മന്നിപ്പ് കേള്‍ക്കാതെ മന്ത്രി മണിയെ വിടമാട്ടേന്‍'; റോഡിലിറങ്ങി പ്രക്ഷോഭമെന്ന് പെമ്പിളൈ ഒരുമൈ നേതാവായിരുന്ന ഗോമതി

പൊമ്പളൈ ഒരുമൈ സമരക്കാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ എംഎം മണിക്കെതിരെ സമരത്തിന് നേതൃത്വം വഹിച്ച ഗോമതി. മണി എല്ലാ സ്ത്രീകളെയുമാണ് അപമാനിച്ചത്. അയാള്‍ക്ക് മന്ത്രിയായിരിക്കാന്‍ യോഗ്യതയില്ല. മണി രാജി വെയ്ക്കണം. അല്ലെങ്കില്‍ പരസ്യമായി മാപ്പ് പറണം. എംഎം മണി നേരിട്ട് വന്ന് മാപ്പ് പറയുന്നതുവരെ പഴയ മൂന്നാറില്‍ കുത്തിയിരുന്ന് പ്രക്ഷോഭം നടത്തുമെന്നും ഗോമതി പറഞ്ഞു.
പാവപ്പെട്ട തോട്ടം തൊഴിലാളികളെ അപമാനിക്കുന്ന പരാമര്‍ശമാണ് മന്ത്രി നടത്തിയത്. തോട്ടം തൊഴിലാളികളെ കുറിച്ച് പറയാന്‍ മണിക്ക് എന്ത് യോഗ്യതയുണ്ടെന്നും ഗോമതി ചോദിച്ചു. സ്ത്രീത്വത്തെ അപമാനിക്കുകയാണ് മണി ചെയ്തതെന്നും ഗോമതി പ്രതികരിച്ചു.
സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പൊമ്പിളൈ ഒരുമൈയ്‌ക്കെതിരെ എംഎം മണി അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. പൊമ്പളൈ ഒരുമൈ സമരകാലത്ത് കുടിയും സകലവൃത്തികേടുകളും നടന്നിട്ടുണ്ടെന്ന് മണി പറഞ്ഞു്. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി. ഞങ്ങള്‍ക്കെല്ലാം അറിയാമെന്നും അസഭ്യച്ചുവയോടെ എംഎം മണി പറഞ്ഞു. അടിമാലി ഇരുപതേക്കറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് മണിയുടെ അധിക്ഷേപ പരാമര്‍ശം.
മണിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭമാണ് പെമ്പിളൈ ഒരുമ സംഘടിപ്പിക്കാന്‍ പോകുന്നത്. തോട്ടംതൊഴിലാളികളായ സ്ത്രീകളെക്കുറിച്ച് മണിക്ക് എന്തറിയാമെന്ന് ഗോമതി ചോദിച്ചു. അവകാശപ്പോരാട്ടങ്ങള്‍ നടത്തുന്ന എല്ലാ സ്ത്രീകളെയുമാണ് മണി ആധിക്ഷേപിച്ചിരിക്കുന്നത്. മണിയുടെ പാര്‍ട്ടിയിലും തൊഴിലാളി സംഘടനകളിലും സ്ത്രീകളില്ലേ? അവര്‍ ഒരു സമരം ചെയ്യുമ്പോള്‍ ഇങ്ങനെയാണോ അവരെക്കുറിച്ച് പറയുക? അല്ല, അങ്ങനെയാണോ അവര്‍ ചെയ്യുന്നത്? പെമ്പിളൈ ഒരുമയുടെ സമരം ചരിത്രത്തില്‍ ഇടംപിടിച്ച സമരമായിരുന്നു. ആ സമരത്തിനെത്തിയവരില്‍ കൂടുതലും ദളിതരായിരുന്നു. ദളിത് സ്ത്രീകളെയാണ് മന്ത്രി മണി ആധിക്ഷേപിച്ചിരിക്കുന്നത്. മന്ത്രിസ്ഥാനത്ത് തുടരാന്‍ മണിയ്ക്ക് യാതൊരു അവകാശവുമില്ല. ഇന്ന് ഹൈസ്‌കൂള്‍ ജംഗ്ഷനില്‍നിന്നും ആരംഭിക്കുന്ന പ്രകടനം മൂന്നാര്‍ ടൗണില്‍ എത്തി കുത്തിയിരിപ്പു സമരം ആരംഭിക്കും. മന്ത്രി മണി നടുറോട്ടിലെത്തി ഞങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിന് മാപ്പു പറയാതെ ആ റോഡില്‍നിന്ന് ഞങ്ങള്‍ എഴുന്നേല്‍ക്കില്ലെന്നും ഗോമതി പറഞ്ഞു. പെമ്പിളൈ ഒരുമയുടെ നേതൃത്വത്തിലായിരിക്കും സമരം നടക്കുന്നത്.
ദേവികളും സബ്കളക്ടര്‍ക്കെതിരെയായിരുന്നു മന്ത്രി മണിയുടെ ആദ്യ വിവാദ പരാമര്‍ശം. അതേ വേദിയില്‍ വച്ചുതന്നെയായിരുന്നു തുടര്‍ന്ന് പെമ്പിളൈ ഒരുമയെയും അപഹസിക്കുന്ന തരത്തില്‍ മണി പ്രസ്താവന നടത്തിയത്. മൂന്നാര്‍ മുന്‍ ദൗത്യസംഘത്തലവന്‍ കെ. സുരേഷ്‌കുമാറിനെതിരെയും മണി പ്രസംഗിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മദ്യസത്കാരമായിരുന്നു സുരേഷ്‌കുമാര്‍ അവിടെ നടത്തിയതെന്നായിരുന്നു മണിയുടെ പരാമര്‍ശം. മണിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് പല ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha



























