നളിനി നെറ്റോ ഫയലില്‍ കൃത്രിമം കാട്ടിയെന്ന് ആരോപണം; സെന്‍കുമാര്‍ ചുമതലയേറ്റാല്‍ ആദ്യ അന്വേഷണം ചീഫ് സെക്രട്ടറിക്കെതിരേ

നളിനി നെറ്റോ സെന്‍കുമാറിനെതിരെ വ്യാജരേഖ ചമച്ചത് പിണറായി പറഞ്ഞിട്ടോ. വ്യാജരേഖ അവരെ തിരിച്ചുകുത്തും. സുപ്രീം കോടതി വിധി പ്രകാരം ടി.പി. സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിയായി വീണ്ടും ചുമതലയേല്‍ക്കുമ്പോള്‍ ആദ്യ അന്വേഷണം ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരേയാകും. തന്റെ സ്ഥാനചലനവുമായി ബന്ധപ്പെട്ട് നളിനി നെറ്റോ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കെ തയാറാക്കിയ റിപ്പോര്‍ട്ടുകളിലെ വൈരുധ്യവും രണ്ടാം റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിയെ കാണിക്കാതെ നേരിട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചതിന്റെ കാരണവുമാകും അന്വേഷിക്കുക. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ചീഫ് സെക്രട്ടറിക്കെതിരേ ഡി.ജി.പി. അന്വേഷണം പ്രഖ്യാപിക്കുക. ഇതു സംബന്ധിച്ച് സെന്‍കുമാര്‍ അഭിഭാഷകരുമായി കൂടിയാലോചന നടത്തിയതായാണു വിവരം. നളിനി നെറ്റോ ഫയലില്‍ കൃത്രിമം കാട്ടിയെന്ന് സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് നളിനി നെറ്റോ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കിയത്. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് രണ്ടു റിപ്പോര്‍ട്ടുകളാണ് നളിനി നെറ്റോ സര്‍ക്കാരിനു സമര്‍പ്പിച്ചത്. ആദ്യത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് 2016 ഏപ്രില്‍ 13നാണ്. വെടിക്കെട്ട് ദുരന്തത്തിനു കാരണക്കാരായ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നു പറയുന്ന ഈ റിപ്പോര്‍ട്ടില്‍ സെന്‍കുമാറിനെപ്പറ്റി പരാമര്‍ശം ഉണ്ടായിരുന്നില്ല. പിന്നീട് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2016 മേയ് 26നുനല്‍കിയ റിപ്പോര്‍ട്ടിലാണ് സെന്‍കുമാറിനെക്കൂടി ഉള്‍പ്പെടുത്തിയത്.
ജിഷ കൊലക്കേസ് അന്വേഷണത്തിലും സെന്‍കുമാറിനു വീഴ്ച പറ്റിയെന്നാണ് നളിനി നെറ്റോ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാമത്തെ റിപ്പോര്‍ട്ട് അന്നു ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം. വിജയാനന്ദിനെ കാണിക്കാതെയാണ് സര്‍ക്കാരിനു സമര്‍പ്പിച്ചത്. സര്‍ക്കാര്‍ മാറിയതിനു ശേഷമുള്ള റിപ്പോര്‍ട്ടില്‍ സെന്‍കുമാറിന്റെ പേരു വന്നതു പരാമര്‍ശിച്ചാണ് സുപ്രീം കോടതി, അദ്ദേഹത്തെ ഡി.ജി.പി. സ്ഥാനത്തുനിന്നു നീക്കം ചെയ്തത് രാഷ്ട്രീയപ്രേരിതമാകാമെന്നു നിരീക്ഷിച്ചത്. ഈ സാഹചര്യത്തില്‍, മനഃപൂര്‍വം റിപ്പോര്‍ട്ടില്‍ പേര് ഉള്‍പ്പെടുത്തിയതിനെതിരേ ചീഫ് സെക്രട്ടറിയുടെ പേരില്‍ കേസെടുക്കാമെന്ന് നിയമരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha


























