പോക്കുവരവ് ചെയ്തു കിട്ടാത്തതില്‍ പ്രതിഷേധിച്ച് യുവതി ജീവനക്കാരനു മേല്‍ മണ്ണെണ്ണ ഒഴിച്ച സംഭവത്തില്‍ യുവതിക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

താലൂക്ക് ഓഫീസിലെ ജീവനക്കാരനു മേല്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ച യുവതിക്കെതിരെ കേസെടുക്കാന്‍ ജില്ലാ കളക്ടര്‍ എസ് വെങ്കടേസപതിയുടെ നിര്‍ദ്ദേശം. ആര്‍ഡിഒ പോക്കു വരവ് റദ്ദാക്കിയതിനെതിരെ കളക്ടര്‍ക്ക് നല്‍കിയ പരാതി പരിഗണിക്കുന്നതിന് ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ജെ അഭിലാഷിന്റെ മേല്‍ മണ്ണെണ്ണ ഒഴിച്ച വെങ്ങാനൂര്‍ വിഎസ് ഭവനില്‍ സുജയ്‌ക്കെതിരാണ് കേസ്.
സുജയുടെ പേരിലുള്ള 10 സെന്റ് ഭൂമി വെങ്ങാനൂര്‍ വില്ലേജ് ഓഫീസില്‍ പോക്കു വരവ് ചെയ്തു നല്‍കിയതിനെതിരെ അയല്‍വാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ആര്‍ഡിഒ പോക്കുവരവ് റദ്ദു ചെയ്ത് ഉത്തരവായിരുന്നു. സുജയുടെ മാതാവിന് ഏഴ് സെന്റ് ഭൂമിക്ക് മാത്രമാണ് പട്ടയമുള്ളതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ഇതിനെതിരെ സുജ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയും അദ്ദേഹം തഹസില്‍ദാറില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. പരാതി പരിഗണിക്കുന്നതിന് ബന്ധപ്പെട്ട രേഖകളുമായി ഹാജരാകണമെന്ന് തഹസില്‍ദാര്‍ കത്തു നല്‍കിയതിനെ തുടര്‍ന്നാണ് സുജ കയ്യില്‍ കരുതിയ മണ്ണെണ്ണയുമായി താലൂക്ക് ഓഫീസിലെത്തിയത്.
സീനിയര്‍ ക്ലര്‍ക്കിന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം യുവതി സ്വന്തം ശരീരത്തിലും മണ്ണെണ്ണ ഒഴിച്ച് ഭീഷണി മുഴക്കുകയായിരുന്നുവെന്ന് തഹസില്‍ദാര്‍ സി ലതകുമാരി അറിയിച്ചു. ഓഫീസിലെ ഫയലുകള്‍ക്കും മറ്റും നാശം സംഭവിച്ചതായും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























