ഫേസ് ബുക്ക് വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

ഫേസ് ബുക്ക് വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മാതാപിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയും പ്രതിയും താമസിച്ചിരുന്ന ലോഡ്ജിന്റെ ഉടമയും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. തിരുപ്പൂര്‍ സ്വദേശിനിയായ എട്ടാം ക്ലാസുകാരിയാണ് പീഡനത്തിനിരയായത്.
കഴിഞ്ഞ 27നാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെ കുട്ടി വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തായത്. ഫേസ്ബുക്കിലൂടെ പെണ്‍കുട്ടി ശിവ എന്ന യുവാവുമായി പരിചയത്തിലാകുകയായിരുന്നു.
തുടര്‍ന്ന് 27ന് കുട്ടി ഇയാളോടൊപ്പം ചെന്നൈയിലേയ്ക്കും പുതുച്ചേരിയിലേയ്ക്കും പോയി. ഇവര്‍ താമസിച്ച ലോഡ്ജിലെ വാടക കൊടുക്കാന്‍ കുട്ടിയുടെ ഒരു പവന്റെ മാലയും വിറ്റു. ഇവിടെവച്ച് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു. ശിവയുടെ പേര്‍ ഇബ്രാഹിം എന്നാണെന്ന് അറിഞ്ഞതോടെ വഴക്കുണ്ടാകുകയും ഇവര്‍ തമ്മില്‍ പിരിയുകയും ചെയ്തു. വിവരമറിഞ്ഞ ലോഡ്ജ് ഉടമയും കുട്ടിയെ പീഡിപ്പിച്ചു.
പിന്നീട് ലോഡ്ജില്‍ നിന്നും രക്ഷപ്പെട്ട് കുട്ടി വീട്ടിലെത്തുകയായിരുന്നു. ഇബ്രാഹിമിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രഭാകരനു വേണ്ടി അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha



























