ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞയുടന്‍ ലൈസന്‍സ് നല്‍കുന്ന രീതിക്കു തുടക്കം

ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞാലുടന്‍ ഇനി ലൈസന്‍സ് കൈപ്പറ്റാം. ഇന്നലെ കോഴിക്കോട് ആര്‍ടി ഓഫിസില്‍ ഇത്തരത്തില്‍ 87 പേരാണ് ടെസ്റ്റ് കഴിഞ്ഞു മണിക്കൂറൊന്നു കഴിയും മുന്‍പ് ലൈസന്‍സ് വാങ്ങി മടങ്ങിയത്.
ഡ്രൈവിങ് ടെസ്റ്റ് നടപടികള്‍ പൂര്‍ത്തിയായാലുടന്‍ ലൈസന്‍സ് നല്‍കുന്ന രീതി അവതരിപ്പിക്കുകയാണു മോട്ടോര്‍ വാഹന വകുപ്പ്. കോഴിക്കോട് ആര്‍ടി ഓഫിസിന്റെ പരിധിയില്‍ അതിവേഗം ലൈസന്‍സ് നല്‍കുന്ന പരിപാടിയുടെ ഉദ്ഘാടനം ആര്‍ടിഒ സി.ജെ. പോള്‍സണ്‍ നിര്‍വഹിച്ചു. എംവിഐമാരായ വി.വി. ഫ്രാന്‍സിസ്, എസ്. മാലിക്, പി. സുനീഷ്, പി. സനല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാനത്ത് കംപ്യൂട്ടറൈസ്ഡ് ടെസ്റ്റ് സംവിധാനമുള്ള തിരുവനന്തപുരം, പാറശാല, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പുതിയ രീതി നിലവില്‍ വന്നത്. ചേവായൂര്‍ ഗ്രൗണ്ടില്‍ ടെസ്റ്റ് പൂര്‍ത്തിയായാലുടന്‍, ലൈസന്‍സ് നല്‍കുന്ന ജോലിയിലേക്ക് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ കടക്കും. ലൈസന്‍സ് ഒപ്പിട്ടു ലാമിനേറ്റു ചെയ്ത് ഉടന്‍ കയ്യില്‍ തരും.
സാധാരണ ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞാല്‍ രണ്ടാഴ്ചയെങ്കിലും വേണ്ടി വരും ലൈസന്‍സ് കിട്ടാന്‍. അപേക്ഷകന്‍ നല്‍കുന്ന തപാല്‍! കവറിലാണ് അയക്കുക. പലപ്പോഴും അത് ഉടമയ്ക്കു നേരിട്ടു കിട്ടണമെന്നില്ല. അഥവാ വിലാസക്കാരനെ കണ്ടെത്താന്‍ കഴിയാതെ മടങ്ങിയാല്‍ പിന്നീട് മോട്ടോര്‍ വാഹന ഓഫിസില്‍നിന്നു കണ്ടെടുക്കുക ഏറെ പ്രയാസകരമാണ്. ഹെവി വിഭാഗത്തില്‍ 29 ലൈസന്‍സും ലൈറ്റ് മോട്ടോര്‍, മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ 58 ലൈസന്‍സുമാണ് ഇന്നലെ വിതരണം ചെയ്തത്.
https://www.facebook.com/Malayalivartha
























