കണ്ടക്ടറായും ഡ്രൈവറായും മിടുക്കുണ്ടെങ്കില്‍ മാത്രം ഇനി ജോലി !!

മറ്റു സംസ്ഥാനങ്ങളുടെ ചുവടു പിടിച്ച് കെഎസ്ആര്‍ടിസി ബസുകളിലും ജോലിക്കുള്ള യോഗ്യതയില്‍ പരിഷ്‌ക്കാരം വരുന്നു. ഇനി കണ്ടക്ടറായി ജോലി കിട്ടണമെങ്കില്‍ ഡ്രൈവിംഗ് കൂടി അറിഞ്ഞിരിക്കണം. രണ്ടു ജോലിയും ചെയ്യാന്‍ കഴിയുന്നവരെ മാത്രം മതി ഇനി നിയമനമെന്ന രീതിയിലേക്ക് മാറുകയാണ് കെഎസ് ആര്‍ടിസിയും. ഇക്കാര്യം ഉദ്ധരിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് ഇറങ്ങി.
ഏപ്രില്‍ 29 ന് നടന്ന യോഗത്തില്‍ അംഗീകരിക്കപ്പെട്ട തീരുമാന പ്രകാരം കണ്ടക്ടര്‍ കം ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്നാണ് തസ്തികയ്ക്ക് പേര് നല്‍കിയിട്ടുള്ളത്. കണ്ടക്ടര്‍ ലൈസന്‍സുള്ള ഡ്രൈവര്‍മാര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സുള്ള കണ്ടക്ടര്‍മാര്‍ക്കും മാത്രമേ പുതിയ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കൂ. മെയ് 16 ന് മുമ്പ് ഇരു വിഭാഗങ്ങളിലേക്കും അപേക്ഷ സമര്‍പ്പിക്കണം. ഇരു തസ്തികകളിലേക്കും പിഎസ് സി നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന യോഗ്യത ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇക്കാര്യത്തില്‍ പരിശീലനം നല്‍കിയ ശേഷമായിരിക്കും ജോലിക്ക് നിയോഗിക്കുക.
കെഎസ്ആര്‍ടിസി വന്‍ നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും ജീവനക്കാരും ബസുകളും തമ്മിലുള്ള അനുപാതം കറയ്ക്കുകയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ ഒരു ബസിന് എട്ടു ജീവനക്കാര്‍ വീതമുള്ളത് ഭാവിയില്‍ 5.5 ആയി കുറയ്ക്കും. ദീര്‍ഘദൂര ബസുകളില്‍ നിയോഗിക്കുന്ന നാലു ജീവനക്കാര്‍ എന്നത് രണ്ടായി കുറയും. ആറ് ഡ്യൂട്ടിയുടെ സ്ഥാനത്ത് നാലു ഡ്യൂട്ടിയും വരും. രണ്ട് ഡ്രൈവര്‍മാര്‍, രണ്ട് കണ്ടക്ടര്‍മാര്‍ എന്നതാണ് ദീര്‍ഘദൂര ബസുകളുടെ കാര്യത്തിലെ നിലവിലെ സ്ഥിതി.
https://www.facebook.com/Malayalivartha



























