അനന്തരം രമേശ് ചെന്നിത്തല ഉമ്മന്‍ ചാണ്ടിക്ക് കുറ്റിയടിച്ചു

കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം പറ്റിച്ചതോടെ ഉമ്മന്‍ ചാണ്ടിയെ രമേശ് ചെന്നിത്തല പ്രതിക്കൂട്ടിലാക്കി. ഉമ്മന്‍ ചാണ്ടി കാരണമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് ഒഴിവുവന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ഉമ്മന്‍ ചാണ്ടിയാണ് കോട്ടയം ഡി സി സി പ്രസിഡന്റാക്കിയത്. അങ്ങനെ ഒഴിവു വന്ന സ്ഥാനമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് നഷ്ടമായത്.
മാണിയെ യു ഡി എഫില്‍ നിന്നും ഒഴിവാക്കണമെന്ന ആശയം ചെന്നിത്തലയുടേതായിരുന്നു. ഉമ്മന്‍ ചാണ്ടിയും കെ.എം.മാണിയും തമ്മിലുള്ള അടുപ്പമായിരുന്നു കാരണം. മാണി ധനമന്ത്രിയും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും ആയിരുന്ന കാലത്ത് മുഖ്യമന്ത്രിയാവാന്‍ കൊതിച്ച ചെന്നിത്തലയെ ലീഗിനൊപ്പം നിന്ന് വെട്ടിയത് മാണിയാണ്. രണ്ടര, രണ്ടര എന്ന ധാരണ ഉണ്ടെന്നും ഉമ്മന്‍ ചാണ്ടി രണ്ടര കൊല്ലം കഴിയുമ്പോള്‍ മാറികൊടുക്കണമെന്നും പറഞ്ഞ് രമേശ് കളത്തിലിറങ്ങിയപ്പോള്‍ മാണിയുടെ രാഷ്ട്രീയതന്ത്രജ്ഞ കാരണമാണ് ഉമ്മന്‍ ചാണ്ടിക്ക് കസേര നഷ്ടപ്പെടാതിരുന്നത്. ഇപ്പോള്‍ അതേ ഉമ്മന്‍ ചാണ്ടിയും മാണിയെ തള്ളി പറഞ്ഞു. ഒരു പക്ഷേ ചെന്നിത്തലയുടെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ നേരിടാനായിരിക്കാം.
കെ.എം.മാണിക്കെതിരെ ബാര്‍ കേസ് ഉണ്ടാക്കിയതും അതിനെ ഇന്നത്തെ അവസ്ഥയിലാക്കിയും ചെന്നിത്തലയാണ്. വിശ്വസ്തന്‍ അടൂര്‍ പ്രകാശിന്റെ സഹകരണവും ഉണ്ടായിരുന്നു. മാണിയെ ബാറില്‍ അടച്ചത് ഉമ്മന്‍ ചാണ്ടിയെ വെട്ടാനാണ്.
കേരള കോണ്‍ഗ്രസ് എമ്മിനെ യു ഡി എഫില്‍ നിന്നും പുറത്താക്കിയത് ഫലത്തില്‍ ചെന്നിത്തലയാണ്. മുഖ്യമന്ത്രിയാവാന്‍ സാധിക്കാത്തതിന്റെ ഖിന്നത കാരണമായിരുന്നു അത്. മാണി ഇന്നത്തേത് പോലെ അകലാന്‍ ഒരു ന്യായവും ഉണ്ടായിരുന്നില്ല. രമേശാണ് അദ്ദേഹവുമായുള്ള ബന്ധം വഷളാക്കിയത്. മാണിയെ അവസരവാദി എന്നാണ് ചെന്നിത്തല വിളിച്ചത്. ചെന്നിത്തലയുടെ അവസരവാദത്തിന്റെ ഇരയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു.
ഉമ്മന്‍ ചാണ്ടിയുടെ കൈകളില്‍ നിന്നും കോട്ടയം ജില്ല തട്ടി തെറിപ്പിക്കുക എന്ന ആശയവും ചെന്നിത്തലക്കുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളം കോട്ടയം കുഞ്ഞച്ചന്‍. തിരുവഞ്ചൂരും കെ.സി.ജോസഫുമൊക്കെ ഉണ്ടെങ്കിലും പേരിനു പത്താളുടെ പോലും പിന്തുണയില്ല . ഇനി ചെന്നിത്തലയുടെ ഊഴമാണ്. മാണിക്കെതിരെ മൈക്ക് കെട്ടി വച്ച് പ്രസംഗിച്ച് തകര്‍ക്കും .ഹൈക്കമാന്റില്‍ ഓടിനടന്ന് ഉമ്മന്‍ ചാണ്ടിക്കെതിരെ കുത്തി തിരിപ്പുണ്ടാക്കും.
https://www.facebook.com/Malayalivartha



























