സ്‌കൂള്‍ ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിച്ചവര്‍ക്ക് സ്‌നേഹയുടെ സ്‌നേഹമറുപടി

ഒഴിവാക്കിയവരോടും കുറ്റപ്പെടുത്തിയവരോടും സ്‌നേഹയുടെയുടെ മധുരപ്രതികാരം. എച്ച്.ഐ.വി. ബാധിച്ച് പിതാവ് മരിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിച്ചവര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി സ്‌നേഹയുടെ മറുപടി. കണ്ണൂര്‍ നടുവില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സ്‌നേഹയാണ് മാതാപിതാക്കള്‍ മരിച്ചിട്ടും അധ്യാപകരുടേയും പോറ്റമ്മയുടേയും പ്രോത്സാഹനം കൊണ്ട് വിജയം കൈപ്പിടിയിലാക്കിയത്. ഏഴാമത്തെ വയസില്‍ സ്‌നേഹയുടെ അഛന്‍ എച്ച് ഐവി ബാധിച്ച് മരിച്ചു. അടുത്ത മാസം അമ്മയും. മൂന്നാം ക്ലാസുകാരി സ്‌നേഹക്കും അനുജന്‍ സൗരവിനും എച്ച് ഐവിയാണെന്നും അതിനാല്‍ സ്‌കൂളില്‍ കയറ്റരുതെന്നും രക്ഷിതാക്കളില്‍ ചിലര്‍. പരിശോധനകള്‍ക്കൊടുവില്‍ രോഗമില്ലെന്ന് സ്ഥിരീകരിച്ച് സ്‌നേഹയും സൗരവും അധ്യാപകരുടെ കണ്ണിലുണ്ണികളായി സ്‌കൂളില്‍ തിരിച്ചുകയറി. കൗണ്‍സിലിങ് പോലും വേണ്ടി വന്നും വാളെടുത്ത രക്ഷിതാക്കളെ മയപ്പെടുത്താന്‍. ഇത്തവണത്തത്തെ എഎസ് എസ് എല്‍സി ഫലം വന്നപ്പോള്‍ സ്‌നേഹക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്. മാതാപിതാക്കള്‍ മരിച്ചതോടെ അനാഥരായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി വിവാഹം പോലും വേണ്ടെന്നുവെച്ച് ജീവിതം ഉഴിഞ്ഞുവെച്ച നാരായണി ഇവര്‍ക്ക് അമ്മയാണ്. ഖാദിതൊഴിലാളിയായ നാരായണിക്കു കൈമുട്ടുവേദനയെ തുടര്‍ന്ന് ജോലി ഉപേക്ഷിക്കേണ്ടി വന്നു. എന്നിട്ടും എങ്ങനെയൊക്കെയോ പഠിപ്പിച്ചു. പഞ്ചായത്ത് വെച്ചുനല്‍കിയ വീടും റേഷനരിയുമാണ് ആശ്വാസം. ഇനി സ്‌നേഹക്ക് പഠനം തുടരണമെങ്കില്‍ കൈത്താങ്ങുവേണം. ഒമ്പതാംക്ലാസുകാരന്‍ സൗരവിനും ചേച്ചിക്കൊപ്പമെത്തുമെന്ന് ഉറപ്പാണ്.
https://www.facebook.com/Malayalivartha























