അറവുശാലയിലേക്ക് പശുക്കളെ മറിച്ചു വില്‍പ്പന നടന്നവരാ ഇവര്‍

പേര് ഗോസംരക്ഷകര്‍. തൊഴില്‍ അറവുശാലയിലേക്ക് പശുക്കളെ നല്‍കുക. അങ്ങനെ ഗുജറാത്തിലെ അറവുശാലയിലേക്ക് പശുക്കളെ നല്‍കിയ ഗോസംരക്ഷകര്‍ പിടിയിലായി. അഹമ്മദാബാദിലെ അഖില ഭാരതീയ സാര്‍വദളീയ ഗോരക്ഷാ മഹാഭിയാന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് പിടിയിലായത്. സംഘടനയുടെ ദേശീയ അധ്യക്ഷന്‍ ബാബു ദേശായി ഒപ്പിട്ട അനുമതി പത്രം സഹിതമാണ് പശുക്കളെ അറവുശാലയിലേക്ക് കൊണ്ടു പോയിരുന്നത്. പശുക്കളുമായി അറവുശാലയിലേക്ക് പോയ ട്രക്ക് വഡോദര പോലീസ് പിടികൂടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ദേശീയ മൃഗക്ഷേമ ബോര്‍ഡിലെ ഉദ്യോഗസ്ഥന്‍ ജതിന്‍ ജിതേന്ദ്ര വ്യാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ട്രക്ക് പിടികൂടിയത്. ഗോള്‍ഡന്‍ ചൗക്കില്‍ വച്ചായിരുന്നു സംഭവം. പിടികൂടിയ ട്രക്കില്‍ പന്ത്രണ്ട് പശുക്കളുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്നുവെന്നാണ് അനുമതി പത്രത്തില്‍ എഴുതിയിരുന്നത്. എന്നാല്‍ ട്രക്കില്‍ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് അറവുശാലയിലേക്കാണെന്ന് വ്യക്തമായത്.
ഗുജറാത്തിലെ വിവിധ മുനിസിപ്പാലിറ്റികളില്‍ നിന്നും ലഭിക്കുന്ന പശുക്കളെ സംഘടനയുടെ ദേശീയ അധ്യക്ഷന്‍ തന്റെ ഉടമസ്ഥതയിലുള്ള ഗോശാലയില്‍ പാര്‍പ്പിച്ച ശേഷം അറവുശാലകള്‍ക്ക് മറിച്ച് വില്‍ക്കുകയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ജനങ്ങളില്‍ നിന്നും പണപ്പിരിവ് നടത്തിയാണ് ഇയാള്‍ ഗോശാല നടത്തിയിരുന്നത്.
https://www.facebook.com/Malayalivartha























