14 മുതല്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

അപൂര്‍വചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് മേയ് 14 മുതല്‍ എല്ലാ ഞായറാഴ്ചയും കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രഡേഴ്‌സ് തീരുമാനിച്ചു. കളമശ്ശേരിയില്‍ ചേര്‍ന്ന സംസ്ഥാന കണ്‍വെന്‍ഷനിലാണ് തീരുമാനം. ഇതിന് മുന്നോടിയായി 10ന് ഇന്ധന ബഹിഷ്‌കരണ സമരം നടത്താനും സമ്മേളനം തീരുമാനിച്ചു.
അന്ന് എണ്ണക്കമ്പനികളില്‍നിന്ന് ഇന്ധനം വാങ്ങില്ല. സംഘടനയുടെ പുതിയ പ്രസിഡന്റായി ശിവാനന്ദനെയും സെക്രട്ടറിയായി രാധാകൃഷ്ണനെയും ട്രഷററായി രാംകുമാറിനെയും തെരഞ്ഞെടുത്തു. രവിശങ്കര്‍, വെങ്കിടേശ്വരന്‍, മൂസ(വൈസ് പ്രസിഡന്റുമാര്‍), അബ്ദുല്‍ റാന്‍, ഷംസുദ്ദീന്‍(ജോ.സെക്രട്ടറിമാര്‍), അഡ്വ.തോമസ് വൈദ്യന്‍ (സി.ഐ.പി.ഡി എക്‌സിക്യൂട്ടിവ് അംഗം) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
https://www.facebook.com/Malayalivartha























