മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ ഉടന്‍ നിര്‍ത്തി വച്ചേക്കും; ഇനി ഒഴിപ്പിക്കല്‍ മുഖ്യമന്ത്രിയുടെ കോര്‍ട്ടിലേക്ക്; എല്ലാ നടപടികളും സര്‍ക്കാര്‍ ഏറ്റെടുക്കതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളോടെ

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തി വച്ചേക്കും. ഇതുവരെ മൂന്നാര്‍ സബ്കളക്ടറിലും റവന്യുമന്ത്രാലയത്തിലുമായി ഒതുങ്ങി നിന്ന ഒഴിപ്പിക്കല്‍ നടപടികള്‍ ഇനി മുഖ്യമന്ത്രിയുടെ കോര്‍ട്ടിലേക്ക്. സര്‍വകക്ഷി യോഗം വിളിച്ച് എല്ലാ നടപടികളും സര്‍ക്കാര്‍ ഏറ്റെടുക്കതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്.
മൂന്നാര്‍ സംരക്ഷിക്കാന്‍ സമഗ്ര നിയമനിര്‍മ്മാണം എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ ലക്ഷ്യം നടപടികള്‍ താമസിപ്പിക്കുക എന്നതാണെന്ന് സി പി ഐ കരുതുന്നു. മാത്രവുമല്ല സി പി ഐ നേടിയ ഇമേജും തകര്‍ക്കണം. വന്‍കിടക്കാരെ ആദ്യം ഒഴിപ്പിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതില്‍ ദേവികുളം എം എല്‍ എ യും മന്ത്രി മണിയുടെ സഹോദരനും സി പി എം നേതാക്കളും ഉള്‍പ്പെടില്ല. വന്‍കിടക്കാര്‍ സംസ്ഥാനത്ത് തന്നെ ഉള്ളവരല്ലെന്നും മുഖ്യമന്ത്രിക്കറിയാം. നിയമനിര്‍മ്മാണത്തിന്റെ പേരുപറഞ്ഞ് നടപടികള്‍ വൈകിപ്പിക്കാം. നിയമത്തിലാകുമ്പോള്‍ പഴുതുകള്‍ ധാരാളം കാണും. അവ പ്രയോജനപ്പെടുത്തി കൈയേറ്റക്കാരെ സഹായിക്കുകയും ചെയ്യാം.
ഫലത്തില്‍ സിപിഐയാണ് പ്രതിസന്ധിയിലായത്. മൂന്നാറില്‍ തൂങ്ങിയാണ് സി പി ഐ ഇത്രയും ദിവസം ഇമേജ് നിലനിര്‍ത്തിയത്. മൂന്നാര്‍ സി പി ഐ യില്‍ നിന്നും ഏറ്റെടുക്കണമെന്ന അജണ്ട ഏറെ നാളായി മുഖ്യമന്ത്രിക്കുണ്ടായിരുന്നു.1977 നു മുമ്പ് ഇടുക്കിയില്‍ കുടിയേറിയവര്‍ക്ക് പട്ടയം നല്‍കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരുന്നത്. ഇതില്‍ രാജേന്ദ്രന്‍ എം എല്‍ എ യും മണിയുടെ സഹോദരനും ഉണ്ടാകും. ഇവരൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടുക്കിയിലെത്തിയവരാണ്.
സി പി ഐ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് ഇന്നറിയാം. കേരള കോണ്‍ഗ്രസുമായി സി പി എം ചങ്ങാത്തം കൂടാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ കടുത്ത നടപടികള്‍ക്കൊന്നും സി പി ഐ നില്‍ക്കില്ല. അങ്ങനെ നിന്നാല്‍ തങ്ങള്‍ക്ക് എല്‍ ഡി എഫില്‍ നിന്നു തന്നെ പുറഞ്ഞു പോകേണ്ടി വരുമെന്ന് സി പി ഐ സംശയിക്കുന്നു. കോട്ടയം ബാന്ധവം ഇതിന്റെ തുടക്കമായിരുന്നു.
https://www.facebook.com/Malayalivartha























