യുവതി കിണറ്റില്‍ ചാടി, പിന്നാലെ ഭര്‍ത്താവും പിന്നെ സംഭവിച്ചത് ഇങ്ങനെ...

അറുപതടിയോളം ആഴമുള്ള കിണറ്റില്‍ അകപ്പെട്ടു പോയ ഭാര്യയെയും ഭര്‍ത്താവിനെയും അഗ്നിശമന സേന സാഹസികമായി രക്ഷപ്പെടുത്തി. തച്ചോട്ടുകുന്ന് ചരുവിള സന്തോഷ്ഭവനില്‍ സന്തോഷ്(36) ഭാര്യ സൗമ്യ(23) എന്നിവരാണ് അപകടത്തില്‍പെട്ടത്. ശനിയാഴ്ച രാത്രിയാണു സംഭവം കിണറ്റിനുള്ളില്‍ വലയിറക്കി സൗമ്യയെ ആദ്യം പുറത്തെത്തിച്ചു.
എന്നാല്‍ സേനാംഗങ്ങള്‍ എത്ര ശ്രമിച്ചിട്ടും സന്തോഷ് കയറി വരാന്‍ കൂട്ടാക്കിയില്ല. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്നു പറയുന്നു. ഒടുവില്‍ ഫയര്‍മാന്‍ അനൂപ് വലയുമായി കിണറ്റിലിറങ്ങി. അക്രമാസക്തനായ സന്തോഷിനെ ബലം പ്രയോഗിച്ചു വലയ്ക്കുള്ളിലാക്കി കരക്കെത്തിക്കുകയായിരുന്നു. നിസ്സാര പരിക്കേറ്റ സൗമ്യയെ സേനയുടെ ആംബുലന്‍സില്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെയാണു സൗമ്യ കിണറ്റില്‍ ചാടിയതെന്നു വീട്ടുകാര്‍ പോലീസിനോടു പരാതിപ്പെട്ടു. തുടര്‍ന്ന് സന്തോഷിനെ മലയിന്‍കീഴ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിനു കേസെടുത്തു. ഇന്നു കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha























