ജിഷ്ണുവിന്റെ മരണം: രക്തക്കറയുടെ ഡിഎന്‍എ പരിശോധന വിഫലമെന്ന് പോലീസ്

പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നിര്‍ണായക തെളിവാകുമെന്ന് കരുതിയ രക്തത്തിന്റെ ഡിഎന്‍എ പരിശോധന നടത്താനായില്ല. മാതാപിതാക്കളുടെ രക്തവുമായി താരതമ്യം ചെയ്യാനാവശ്യമായ അളവില്‍ രക്തം കണ്ടെടുക്കാനാവാത്തതാണ് കാരണം.
ഈ സാഹചര്യത്തില്‍ കോളജിലെ ഇടിമുറിയില്‍ നിന്ന് കണ്ടെടുത്ത രക്തം ജിഷ്ണുവിന്റേതാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് ഫോറന്‍സിക് ലാബില്‍ നിന്ന് അറിയിച്ചു.
https://www.facebook.com/Malayalivartha
























