Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്


നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്


  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്

10 NOVEMBER 2025 09:47 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഇനി തെരഞ്ഞെടുപ്പ് കാലമാണ്. അതിനിടെ പുതിയ കളികള്‍ കളിച്ച് ശശി തരൂര്‍. മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് ജന്മദിനാശംസ നേർന്ന് ശശി തരൂര്‍ നടത്തിയ പുകഴ്ത്തല്‍ തള്ളി കോണ്‍ഗ്രസ്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ അദ്വാനിയുടെ പങ്ക് നിർണായകമാണെന്ന് തരൂർ പറഞ്ഞിരുന്നു. എൽകെ അദ്വാനിക്ക് 98ാം പിറന്നാൾ ആശംസ നേർന്നുകൊണ്ടുള്ള ആശംസകുറിപ്പിലായിരുന്നു പുകഴ്ത്തൽ.

ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ചൈനയുമായുള്ള യുദ്ധം മാത്രം പരിഗണിച്ച് നെഹ്റുവിനെയും അടിയന്തരാവസ്ഥ മാത്രം പരിഗണിച്ച് ഇന്ദിരാഗാന്ധിയേയും വിലയിരുത്തരുതെന്നും അതുപോലെയാണ് അദ്വാനിയുടെ സംഭാവനകളെന്നും തരൂർ പറഞ്ഞിരുന്നു. ഈ പ്രസ്താവന കോണ്‍ഗ്രസിനെ കൂടുതല്‍ ചൊടിപ്പിച്ചു. എപ്പോഴത്തെയും പോലെ തരൂരിന്‍റെ പ്രസ്താവനയോട് വിയോജിക്കുന്നുവെന്നും കോണ്‍ഗ്രസിന്‍റെ അച്ചടക്കവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ പ്രവർത്തക സമിതി അം​ഗമായ തരൂരിന് ബാധ്യതയുണ്ടെന്നും പാര്‍ട്ടി വക്താവ് പവൻ ഖേര ഓർമ്മിപ്പിച്ചു.

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനിയുടെ നീണ്ട വർഷങ്ങളുടെ സേവനം ഒറ്റ സംഭവത്തിലേക്കു ചുരുക്കുന്നതു നീതികേടാണെന്ന് ശശി തരൂർ എം.പി. പറഞ്ഞത്. എൽ.കെ. അഡ്വാനിക്ക് ജന്മദിനാശംസകൾ നേർന്ന പ്രസ്താവനയുടെ പേരിൽ ഉയർന്ന വിമർശനങ്ങളെ തള്ളിയ അദ്ദേഹം, ചൈനയോടു നേരിട്ട യുദ്ധ പരാജയത്തിന്റെ പേരിൽ ജവാഹർലാൽ നെഹ്റുവിന്റെയും അടിയന്തരാവസ്ഥയുടെ പേരിൽ ഇന്ദിരാഗാന്ധിയുടെയും സേവന സമഗ്രതയിൽ ആരും വിധിയെഴുതാറില്ലെന്നും പറഞ്ഞു. ‘ഇതേ മര്യാദ നാം അഡ്വാനിജിയോടും കാണിക്കണം’–തരൂർ വ്യക്തമാക്കി.

ശനിയാഴ്ചയാണ് അഡ്വാനിയുടെ 98–ാം പിറന്നാളിന് ശശി തരൂർ ആശംസ നേർന്നത്. ‘പൊതുസേവനത്തിൽ അദ്ദേഹത്തിന്റെ ഇളകാത്ത പ്രതിബദ്ധത, അദ്ദേഹത്തിന്റെ എളിമയും മാന്യതയും. ആധുനിക ഇന്ത്യയുടെ ഗതി നിർണയിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കു മായ്ക്കാനാവില്ല’–സമൂഹമാധ്യമത്തിൽ തരൂർ കുറിച്ചു. പിന്നാലെ കോൺഗ്രസ് പ്രവർത്തകരടക്കം കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തി.

1992ൽ ബാബറി മസ്ജിദ് പൊളിക്കുന്നതിലേക്കു നയിച്ച 1980കളിലെ രാമജന്മഭൂമി മുന്നേറ്റത്തിനു നേതൃത്വം നൽകിയത് അഡ്വാനിയാണ്. രാമക്ഷേത്രത്തിനായി അദ്ദേഹം നടത്തിയ രഥയാത്രയുടെ കാലത്താണ് ബിജെപി ദേശീയ രാഷ്ട്രീയശക്തിയായി വളർന്നത്.

ശശി തരൂർ പതിവുപോലെ അദ്ദേഹത്തിനുവേണ്ടി മാത്രമാണു സംസാരിക്കുന്നതെന്നും ഈ പരാമർശങ്ങളിൽ പാർട്ടിക്കു ബന്ധമില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. അദ്ദേഹം ഇപ്പോഴും കോൺഗ്രസ് എംപിയായും പ്രവർത്തകസമിതി അംഗമായും തുടരുന്നത് പാർട്ടിയുടെ ജനാധിപത്യ ഉദാരതയെയാണു പ്രതിഫലിപ്പിക്കുന്നതെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.

ശശി തരൂരിന്‍റെ പല പ്രസ്താവനകളുെ കോണ്‍ഗ്രസിനെ വെട്ടിലാക്കാറുണ്ട്. അതിനിടെ പൊതു പ്രശ്നത്തിലും തരൂര്‍ രംഗത്തെത്താറുണ്ട്. ഡൽഹിയിൽ ദിനംപ്രതി വായുഗുണനിലവാരം മോശമാകുന്നതിൽ ഡൽഹി സർക്കാരിനെ പരിഹസിച്ച് ശശി തരൂർ രംഗത്തെത്തിയിരുന്നു. ഡൽഹിയിലെ വായുമലിനീകരണത്തെ കുറിച്ചുള്ള തന്റെ ഒരു പഴയ സാമൂഹികമാധ്യമ പോസ്റ്റ് പങ്കുവെച്ച്, ഇപ്പോഴും പോസ്റ്റ് പ്രസക്തമാണെന്ന് കുറിച്ചുകൊണ്ടാണ് തരൂരിന്റെ പരിഹാസം.

പ്രതീകാത്മകമായി സിഗററ്റുകളും കുത്തബ് മിനാറും വെച്ചിരിക്കുന്ന സിഗരറ്റ് പാക്കറ്റിന്റെ ചിത്രത്തിന് സമീപം ഡൽഹി ആരോഗ്യത്തിന് ഹാനികരം എന്ന് കുറിച്ചിട്ടുള്ള കാർഡ് ഉൾപ്പെടെ എത്ര കാലം നിങ്ങൾ സിഗരറ്റിലും ബീഡിയിലും സിഗാറിലുമായി ജീവിതം തള്ളിനീക്കും, കുറച്ച് ദിവസമെങ്കിലും ഡൽഹി-എൻസിആറിൽ ചെലവഴിക്കൂ എന്ന പരിഹാസ കുറിപ്പാണ് ആറ് കൊല്ലം മുമ്പ് തരൂർ പോസ്റ്റ് ചെയ്തത്. ആ പോസ്റ്റ് റീ പോസ്റ്റ് ചെയ്തുകൊണ്ട് "ആറ് വർഷത്തിനുശേഷവും അതേ നിസ്സംഗത, ഈ പോസ്റ്റ് ദുഃഖകരവും നിരാശാജനകവുമായി ഇപ്പോഴും പ്രസക്തമായി തുടരുന്നു..." എന്ന് തരൂർ കുറിച്ചു. 2019 നവംബറിലാണ് തരൂർ ഈ ചിത്രം പോസ്റ്റ് ചെയ്തത്.

സർക്കാർ മലിനീകരണ നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതിനിടയിലും കഴിഞ്ഞ ഒരാഴ്ചയായി ദേശീയ തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക (AQI) പ്രധാനമായും 'വളരെ മോശം' വിഭാഗത്തിൽ തുടരുകയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം, നവംബർ 8 ന് വൈകുന്നേരം 4 മണിക്ക് എയർ ക്വാളിറ്റി ഇൻഡെക്സ് 361 ആയിരുന്നു. ദീപാവലിക്ക് ശേഷം, ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (GRAP) രണ്ടാം ഘട്ടം നിലവിലുണ്ടായിട്ടും, ഡൽഹിയിലെയും ദേശീയ തലസ്ഥാന മേഖലയിലെയും (NCR) പലയിടങ്ങളിലും വായുവിന്റെ ഗുണനിലവാരം 'മോശം', 'വളരെ മോശം' എന്നീ വിഭാഗങ്ങളിലാണ്.

നേരത്തെ, ദേശീയ തലസ്ഥാനത്തുടനീളം പാർക്കിങ് ഫീസ് ഇരട്ടിയാക്കുമെന്ന് നാഷണൽ ഡൽഹി മുനിസിപ്പൽ കൗൺസിൽ (NDMC) പ്രഖ്യാപിച്ചിരുന്നു. ഗതാഗതം ക്രമീകരിക്കുന്നതിനും അതുവഴി മലിനീകരണം കുറയ്ക്കുന്നതിനും വേണ്ടി ഡിഎംസിയും ഡൽഹി സർക്കാരും ഓഫീസ് സമയങ്ങളിലും മാറ്റം വരുത്തി. 2025 നവംബർ 15-നും 2025 ഫെബ്രുവരി 15-നും ഇടയിൽ മലിനീകരണ തോത് വർധിക്കാൻ സാധ്യതയുള്ളതിനാൽ മികച്ച വായു ഗുണനിലവാരം ഉറപ്പാക്കാൻ പ്രവൃത്തി സമയങ്ങളിൽ മാറ്റം വരുത്തിയതായി ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

സ്വിസ് നിരീക്ഷണ ഏജൻസിയായ ഐക്യു എയറിന്റെ (IQ Air) കണക്കുകൾ പ്രകാരം, ഒരു ദിവസം മുൻപ് നഗരത്തിലെ വായു ഗുണനിലവാര സൂചിക 727 എന്ന 'അപകടകരമായ' നിലയിലേക്ക് താഴ്ന്നിരുന്നു. ഡൽഹിയിലെ ആഘോഷങ്ങൾക്ക് ശേഷമുള്ള മലിനീകരണത്തിന് കാറ്റിന്റെ പ്രവർത്തനവും ഒരു കാരണമായിട്ടുണ്ട്.

അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ പ്രമുഖരെ അണിനിരത്തി ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക. ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ പദ്മിനി തോമസും വിവി രാജേഷ് കൊടുങ്ങന്നൂര്‍ വാര്‍ഡിലും മത്സരിക്കും. തിരുമല വാര്‍ഡിൽ ദേവിമ, കരമനയിൽ കരമന അജി, നേമത്ത് എംആര്‍ ഗോപൻ എന്നിവരും സ്ഥാനാര്‍ത്ഥികളാകും. പേരുര്‍ക്കടയിൽ ടിഎസ് അനിൽകുമാറും കഴക്കൂട്ടത്ത് അനിൽ കഴക്കൂട്ടവുമായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥി.

കോൺഗ്രസ് വിട്ടാണ് പദ്മിനി തോമസ് ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത്. കോണ്‍ഗ്രസ് വിട്ടെത്തിയ മഹേശ്വരൻ നായരും തമ്പാനൂര്‍ സതീഷും ബിജെപി സ്ഥാനാര്‍ത്ഥികളാണ്.ഭരിക്കാൻ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനാണ് ലക്ഷ്യമെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അഴിമതി രഹിത അനന്തപുരി അതാണ് ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

രാഷ്ട്രീയക്കാർക്ക് ഇടം കൊടുക്കാനുള്ള കേന്ദ്രമായി ദേവസ്വം ബോർഡിനെ മാറ്റുന്നതിന്റെ ഫലമാണ് ശബരിമലയിലുണ്ടായതെന്നും, അതിന് മാറ്റം വരുത്തി സർക്കാർ നടപ്പാക്കുന്ന തീരുമാനം സ്വാഗതാർഹമാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗനേതൃത്വത്തിൽ മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന ജനറൽ സെക്രട്ടറിക്ക് ചേർത്തല കണ്ടമംഗലം ക്ഷേത്രസമിതി നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ദേവസ്വം ബോർഡിൽ പുതിയ പ്രസിഡന്റായി ഐ.എ.എസുകാരനെ നിയമിച്ച നടപടി ഉചിതമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ വേറെ ആരെ വച്ചാലും സർക്കാരിന് ഗുണം ചെയ്യില്ല.ക്ഷേത്ര വരുമാനത്തിൽ ഒരു ഭാഗം ആതുര സേവനത്തിനും ക്ഷേമ പദ്ധതികൾക്കുമായി മാറ്റി വയ്ക്കണം. ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാനുള്ള സർക്കാർ പ്രഖ്യാപനം സാധാരണക്കാരായ ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രയോജനകരമാണ്.ഗുരുവിന്റെ ദർശനവും സന്ദേശങ്ങളും എല്ലാ സമുദായങ്ങൾക്കും വേണ്ടിയുള്ളതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.ഗുരുവിനെ ചെറുതാക്കികാണിക്കൻ ശ്രമമെന്ന്
നാടിന്റെ സാമൂഹിക,സാമ്പത്തിക,വിദ്യാഭ്യാസ,വ്യവസായ പുരോഗതിക്കായി പ്രയത്നിച്ച ഗുരുവിനെയും ഗുരു ദർശനത്തെയും ചെറുതാക്കി കാണിക്കാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കങ്ങളെ ഗൗരവമായി കാണണമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.. ലോകത്തിനു നൽകിയ മഹത്തായ സന്ദേശങ്ങളിലൂടെയാണ് വിശ്വഗുരുവിനെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കണ്ടമംഗലം രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തിൽ പുനർനിർമ്മിച്ച ആരാധനാ കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഭക്തർ പണം നൽകുന്നത് ദൈവത്തിനാണെന്നും അദ്ദേഹത്തോടെങ്കിലും കടപ്പാട് വേണമെന്നും കേരള ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഓർമ്മപ്പെടുത്തിയിട്ട് അധികനാളായില്ല. സ്വർണപ്പാളിയിലടക്കം നടത്തിയ തട്ടിപ്പ് രാജ്യാന്തര കുറ്റവാളി സംഘത്തിന്റെ മാതൃകയിലാണെന്ന നിരീക്ഷണം കൂടിയായതോടെ പുണ്യഭൂമി വിവാദഭൂമിയായി. ഈ സാഹചര്യത്തിലാണ് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിക്കാനുള്ള സർക്കാർ നീക്കം. വർഷങ്ങളുടെ അനുഭവസമ്പത്ത്. സർവീസിൽ ക്ലീൻ റെക്കാഡ്. ഏവർക്കും സ്വീകാര്യൻ. നിയമന ഉത്തരവ് ഉടൻ ഇറങ്ങുമെന്നാണ് സൂചന. 'വലിയൊരു ഉത്തരവാദിത്വമാണ് എന്നിൽ നിക്ഷിപ്തമായിരിക്കുന്നത്..

അയ്യപ്പന്റെ നിയോഗമായി കാണുന്നു. പക്ഷെ, അയ്യപ്പന്റെ സന്നിധിയിൽ പലവട്ടം പോയിട്ടുണ്ട്. ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കുന്നതിന് തലേദിവസവും പോയിക്കണ്ടു. തികഞ്ഞ വിശ്വാസിയാണ്. അതുകൊണ്ടാണല്ലോ കഷ്ടപ്പാടുകളെല്ലാം സഹിച്ച് ആളുകൾ വീണ്ടുമെത്തുന്നത്.

സുതാര്യതയില്ലാത്തത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ശ്രദ്ധിച്ചിരുന്നു. താത്കാലികമായി കാര്യങ്ങൾ ചെയ്യാതെ സ്ഥിരമായൊരു പോംവഴി കണ്ടെത്തണം. പ്രൊഫഷണലിസത്തിന്റെ അഭാവമാണ് ശബരിമലയിലെ പ്രശ്നങ്ങൾക്ക് കാരണം. ദേവസ്വത്തിന്റെ ആന്തരികഘടന പുനർകല്പന ചെയ്യണം. കോടിക്കണക്കിന് രൂപയുടെ ഇടപാടുകളുള്ള ബാങ്ക് എങ്ങനെയാണ് പെർഫെക്ടായി മുന്നോട്ടുപോകുന്നത്. ഉണ്ടാകാൻ സാദ്ധ്യതയുള്ള എല്ലാ അപകടങ്ങളും മുന്നിൽക്കണ്ടാണത് പ്രവർത്തിക്കുന്നത്. ശബരിമലയിൽ ഇപ്പോഴുണ്ടായത് ഏറ്റവുമൊടുവിലത്തെ വിവാദമാകണം. അതിന് എല്ലാ പഴുതുകളും അടയ്ക്കണം.

ഞാൻ ക്ലീനായി തന്നെ ഈ ചുമതല നിർവഹിക്കുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നുണ്ടാവും. ആ വിശ്വാസ്യത കാത്തുസൂക്ഷിക്കണം. ഒരുതരത്തിലുള്ള കൊള്ളരുതായ്മകളും നടക്കാത്ത സ്ഥലമാണ് ശബരിമലയെന്ന് ആളുകൾ പറയണം. വലിയൊരു സ്വർണക്കടയിൽ ഒരു ഗ്രാമിന് പോലും കണക്കുണ്ട്. ജോലിയുടെ സ്വഭാവം മനസിലാക്കിയുള്ള പരിശോധനകളും പുനഃപരിശോധനകളും അവിടെയുണ്ട്. ആ ധൈര്യത്തിലാണ് ഉടമ കട തുറന്നിടുന്നത്. അത്ര സങ്കീർണമായ സാഹചര്യത്തിൽ അവർക്കത് ചെയ്യാനാവുമെങ്കിൽ എന്തുകൊണ്ട് നമുക്ക് സാധിക്കില്ല?

അതേസമയം എറണാകുളത്തുനിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങിനിടെ സ്കൂൾ വിദ്യാർത്ഥികളെ കൊണ്ട് ഗണഗീതം പാടിച്ച സംഭവത്തിൽ സ്കൂളിനെതിരെ മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകൾക്ക് എൻഒസി നൽകുന്നത് കർശന ഉപാധികളോടെയാണ്. ഉപാധികൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി ദില്ലിയിൽ പറഞ്ഞു. പാഠപുസ്തകങ്ങളിൽ ആർഎസ്എസ് വത്കരണം നടത്താൻ ശ്രമങ്ങൾ നടത്തുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. ദില്ലി കേരള സ്കൂളിൽ നടന്ന ജനസംസ്കൃതി സർഗ്ഗോത്സവം സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണഘടന മൂല്യങ്ങളിൽ കേരളം പിന്നോട്ട് പോവില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഇടതുപക്ഷ സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തും എന്നതിൽ സംശയമില്ല. കുട്ടികളെക്കൊണ്ട് ഗണഗീതം പാടിച്ചത് അനീതിയും ഭരണഘടന വിരുദ്ധവുമാണ്. പല കാര്യങ്ങളും കുഞ്ഞുങ്ങളുടെ മനസ്സിൽ നിന്ന് മാറ്റുകയാണ്. അതിനുദാഹരണമാണ് പല പാഠങ്ങളും പുസ്തകങ്ങളിൽ നിന്നും വെട്ടി മാറ്റിയതെന്നും വെട്ടി മാറ്റിയ കാര്യങ്ങൾ കേരളത്തിൽ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.

വന്ദേഭാരത് ഉദ്ഘാടനവേളയിൽ സ്കൂൾ വിദ്യാർത്ഥികൾ ഗണഗീതം പാടിയതിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് എൻ.എസ്.നുസൂർ. കുട്ടികൾ പാടിയത് വിവാദ ഗാനം അല്ലെന്നും വർഷങ്ങൾക്ക് മുമ്പ് സ്കൗട്ട് ആന്‍റ് ഗൈഡ്സ് ക്യാമ്പുകളിൽ ഈ ഗാനം താനും പാടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ഗാനം എന്തിനാണ് ആർഎസ്എസിന് തീറെഴുതുന്നതെന്നും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷനായ നുസൂർ ഫേസ്ബുക്കിൽ കുറിച്ചു.

ഗാനം ആലപിച്ച കൂട്ടുകാർക്ക് ആശംസ നേർന്നാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. എത്ര മനോഹരമായാണ് കുട്ടികൾ പാടുന്നതെന്ന പ്രശംസയോടെയാണ് കുറിപ്പ് തുടങ്ങുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ വിദ്യാർത്ഥികൾ ഗണഗീതം പാടിയതിനെ വിമർശിക്കുമ്പോഴാണ് എൻ എസ് നുസൂർ വ്യത്യസ്ത അഭിപ്രായം പങ്കിട്ടത്. കെ.സുരേന്ദ്രൻ ഉൾപ്പെടെ ബിജെപി നേതാക്കൾ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു... ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ചെറിയ മാറ്റം വരുത്തി.  (5 minutes ago)

‌‌‌ഒരു പെണ്ണിന്റെ ജീവൻ !!വീണ ജോർജിനെ തെറിവിളിച്ച് ജനം  (14 minutes ago)

പട്ടാപ്പകൽ വയോധികയുടെ കൈ മുറിച്ച് സ്വർണ വള  (51 minutes ago)

ഓഹരി വിപണി  (56 minutes ago)

സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക...  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്  (1 hour ago)

ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്  (1 hour ago)

മുപ്പതു വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കുമ്പോൾ  (1 hour ago)

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി  (2 hours ago)

ഭോപ്പാലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (2 hours ago)

കൂറ്റൻ കുടിവെള്ള ഫീഡർ ടാങ്കിന്റെ ഭിത്തി തകർന്ന നിലയിൽ  (2 hours ago)

യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന ....  (3 hours ago)

മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്...  (3 hours ago)

ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി...  (4 hours ago)

സ്‌കൂൾ ശാസ്ത്രോത്സവത്തിൽ...  (4 hours ago)

Malayali Vartha Recommends