സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ ഹാട്രിക് കിരീടത്തിനരികെ മലപ്പുറം... മേള ഇന്ന് സമാപിക്കും.... മേള ഇന്ന് സമാപിക്കും....

സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ ഹാട്രിക് കിരീടത്തിനരികെ മലപ്പുറം. ഇതുവരെ 1124 പോയിന്റുമായി മലപ്പുറം മുന്നിട്ട് നിൽക്കുകയാണ്. കണ്ണൂർ (1095) രണ്ടും കോഴിക്കോട് (1066) മൂന്നും സ്ഥാനത്തുണ്ട്. മേള ഇന്ന് സമാപിക്കും.
സ്‌കൂളുകളിൽ 108 പോയിന്റ് നേടിയ കോന്നി ഗവ. എച്ച്എസ്എസാണ് മുന്നിൽ. വയനാട് ദ്വാരക എസ്എച്ച്എച്ച്എസ്എസ് രണ്ടും (99) കണ്ണൂർ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ എച്ച്എസ് (97) മൂന്നും സ്ഥാനത്തുണ്ട്. നവംബർ ഏഴിനാണ് ശാസ്ത്രോത്സവം ആരംഭിച്ചത്.
നാലുദിവസം നീണ്ട മേളയിൽ കുട്ടികൾക്ക് അവരുടെ ശാസ്ത്ര ലോകത്തെ അറിവും മികവും പ്രകടിപ്പിക്കാൻ സാധിച്ചു. കുട്ടികളുടെ നിരവധി പുതിയ കണ്ടുപിടിത്തങ്ങൾക്കാണ് ശാസ്ത്രോത്സവം വേദിയായത്.
"
https://www.facebook.com/Malayalivartha

























