ഹോങ്കോങ് സിക്‌സസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ജേതാക്കളായി...പാക് ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദി പ്ലെയര്‍ ഓഫ് ദ് മാച്ചും പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റും.

ഹോങ്കോങ് സിക്‌സസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ജേതാക്കള്‍. കുവൈത്തിനെ 43 റണ്‍സിനു തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ ചാമ്പ്യന്മാരായത്. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍, നിശ്ചിത ആറ് ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ കുവൈത്ത് 5.1 ഓവറില്‍ 92 റണ്‍സിന് ഓള്‍ഔട്ടായി.
ഫൈനലില്‍ 52 റണ്‍സെടുക്കുകയും ഒരു വിക്കറ്റും വീഴ്ത്തിയ പാക് ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദിയാണ് പ്ലെയര്‍ ഓഫ് ദ് മാച്ചും പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റും.
പാകിസ്ഥാന്റെ ഫൈനല്‍ പ്രവേശം സെമിഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചായിരുന്നു. ഒരു റണ്‍സിനാണ് സെമിയില്‍ ഓസീസിനെ പാക്കിസ്ഥാന്‍ തകര്‍ത്തത്. ഇംഗ്ലണ്ടിനെ 37 റണ്‍സിനു തോല്‍പ്പിച്ചാണ് കുവൈത്ത് ഫൈനലില്‍ കയറിയത്. ടൂര്‍ണമെന്റിലെ നാലു പൂളുകളില്‍ നിന്നുമുള്ള അവസാന സ്ഥാനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയ ബൗള്‍ ഗ്രൂപ്പ് ഫൈനലില്‍ ശ്രീലങ്ക വിജയിച്ചു.
യുഎഇയെ 21 റണ്‍സിനാണ് ലങ്ക തോല്‍പ്പിച്ചത്. ശ്രീലങ്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎഇക്ക് ആറ് ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
ഞായറാഴ്ച നടന്ന ബൗള്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ 48 റണ്‍സിനു തോല്‍പ്പിച്ചാണ് ശ്രീലങ്ക ഫൈനലില്‍ കയറിയത്. ആദ്യം ബാറ്റു ചെയ്ത ലങ്ക, ആറ് ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 138 റണ്‍സെടുത്തപ്പോള്‍, ഇന്ത്യയുടെ ഇന്നിങ്‌സ് ആറ് ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സില്‍ അവസാനിച്ചു.
41 റണ്‍സെടുത്ത ഭരത് ചിപ്ലി ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദിനേഷ് കാര്‍ത്തിക്കിനു പകരം സ്റ്റുവര്‍ട്ട് ബിന്നിയാണ് ഇന്ത്യയെ നയിച്ചത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ ഇന്ത്യ തോല്‍പ്പിച്ചെങ്കിലും പിന്നീട് കുവൈത്ത്, യുഎഇ, നേപ്പാള്‍, ശ്രീലങ്ക ടീമുകളോട് തോൽക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























