ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്... മെഡൽത്തിളക്കത്തോടെ ഇന്ത്യ....

ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ത്തിളക്കത്തോടെ ഇന്ത്യ. ശനിയാഴ്ച ഇന്ത്യന്‍ താരങ്ങള്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലമെഡലുകളും സ്വന്തമാക്കി. ഒളിമ്പ്യന്‍ ഇളവേണില്‍ വളരിവന്‍ വെങ്കലം സ്വന്തമാക്കിയപ്പോള്‍ മറ്റൊരു താരമായ രവീന്ദര്‍ സിങ് സ്വര്‍ണം നേടുകയായിരുന്നു.
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ഇളവേണില്‍ വെങ്കലം കരസ്ഥമാക്കിയത്. 232 സ്‌കോര്‍ നേടിയ താരം മൂന്നാമതായപ്പോള്‍ 255 സ്‌കോറുമായി ദക്ഷിണ കൊറിയന്‍ താരം ബാന്‍ ഹിയോജിന്‍ സ്വര്‍ണവും 254 സ്‌കോറുമായി ചൈനയുടെ വാങ് സിഫെയ് വെള്ളിയും നേടി.
ഇളവേണിലും, മേഘന, ശ്രേയ അഗര്‍വാള്‍ എന്നിവരടങ്ങുന്ന സംഘം ടീമിനത്തില്‍ വെങ്കലം നേടി. അതേസമയം രവീന്ദര്‍ സിങ് പുരുഷന്മാരുടെ 50 മീറ്റര്‍ ഫ്രീ പിസ്റ്റളില്‍ സ്വര്‍ണം കരസ്ഥമാക്കി. 569 പോയന്റോടെയാണ് നേട്ടം. ടീമിനത്തില്‍ രവീന്ദറും കമല്‍ജിത്തും യോഗേഷ് കുമാറും അടങ്ങുന്ന സംഘം വെള്ളി നേടുകയും ചെയ്തു.
"https://www.facebook.com/Malayalivartha


























