നോമ്പിന് തുറക്കരുതെന്ന് ഭീഷണിപ്പെടുത്തി ഹോട്ടല്‍ അടപ്പിച്ചു

തിരൂരില്‍ റംസാന്‍ മാസത്തിന്റെ മറവില്‍ മുസ്ലീംലീഗ് നേതാക്കള്‍ ഭീഷണിപ്പെടുത്തി ഹോട്ടല്‍ അടപ്പിച്ചു. തിരൂര്‍ താഴെപ്പാലത്ത് പ്രവര്‍ത്തിച്ചിരുന്ന കെവിഎം ഹോട്ടലാണ് റംസാന്‍ കഴിയുന്നതുവരെ അടച്ചിടണമെന്ന ഭീഷണിയുമായി ലീഗ് നേതാക്കളെത്തിയത്. താനൂര്‍ സ്വദേശി മുത്തംപറമ്പില്‍ രമേശിന്റേതാണ് ഹോട്ടല്‍.റംസാന്‍ നോമ്പ് തുടങ്ങുന്നതിന്റെ തലേദിവസമാണ് ലീഗ് നേതാക്കള്‍ നോമ്പ് തീരുന്നതുവരെ ഒരു മാസം ഹോട്ടല്‍ അടച്ചിടണമെന്ന ഭീഷണിയുമായി രംഗത്തെത്തിയത്. എന്നാല്‍ തനിക്ക് മറ്റൊരു ജീവിതമാര്‍ഗ്ഗമില്ലെന്നും കടം വാങ്ങിയ പണത്തിന് തുടങ്ങിയ ഹോട്ടല്‍ പൂട്ടിയാല്‍ കടുത്ത പ്രതിസന്ധിയാകുമെന്നും അറിയിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഒടുവില്‍ രമേശ് തിരൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി. ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തന്നെയാണ് മുസ്ലീംലീഗിന്റെ തിരൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസും പ്രവര്‍ത്തിക്കുന്നത്. മുസ്ലീംലീഗ് യോഗം ചേര്‍ന്നാണ് ഹോട്ടല്‍ അടപ്പിക്കാനുള്ള തീരുമാനമെടുത്തതെന്നും ആരോപണമുണ്ട്.
https://www.facebook.com/Malayalivartha
























