ഇന്നു മുതല്‍ വിദേശമദ്യത്തിന്റെയും ബിയറിന്റെയും വില കൂടും

ഇന്നു മുതല്‍ സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെയും ബിയറിന്റെയും വില കൂടും. സാധാരണ മദ്യത്തിന്റെ വില 10 രൂപ മുതല്‍ 40 രൂപ വരെയും പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് 30 മുതല്‍ 80 രൂപ വരെയും വര്‍ധിക്കും. ബിവറേജ് കോര്‍പറേഷന്റെ യഥാര്‍ഥ വാര്‍ഷിക നഷ്ടം 20 കോടി രൂപയോളമാണ്. പുതിയ നിരക്കു വര്‍ദ്ധനവ് വരുന്നതോടുകൂടി 25 കോടി രൂപയുടെ അധിക വാര്‍ഷിക വരുമാനമാണ് ബിവറേജ് കോര്‍പറേഷന്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ 180 ചില്ലറ മദ്യവില്‍പന കേന്ദ്രങ്ങളാണ് ബിവറേജ് കോര്‍പറേഷന്‍ നടത്തുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു 36 ശതമാനമായിരുന്നു മൊത്ത വിതരണ ലാഭം. തിരഞ്ഞെടുപ്പിനു മുന്‍പായി അതു 20 ശതമാനമായി കുറച്ചു.
പുതിയ സര്‍ക്കാര്‍ വന്നശേഷം അഞ്ചു മാസം മുന്‍പ് ഇത് 24 ശതമാനമാക്കി ഉയര്‍ത്തി. ഇപ്പോള്‍ 29 ശതമാനവുമാക്കി. ഒരു കെയ്‌സ് മദ്യത്തിന്റെ മൊത്ത വിതരണ ലാഭം 24 ശതമാനത്തില്‍നിന്നു 29 ശതമാനമായി ബിവറേജ് കോര്‍പറേഷന്‍ ഉയര്‍ത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആനുപാതിക വിലവര്‍ധന.
നിലവിലുള്ള വിലയുടെ അഞ്ചു ശതമാനമാണു വര്‍ധനവ്. ഉദാഹരണമായി വില വര്‍ധന നടപ്പാകുമ്പോള്‍ 750 മില്ലിലീറ്റര്‍ മക്ഡവല്‍ ബ്രാന്‍ഡിയുടെ വില 20 രൂപ കൂടി. ഇതിന്റെ ഒരു ലീറ്ററിനു 35 രൂപ വര്‍ധിച്ചു.
https://www.facebook.com/Malayalivartha
























