സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ 14 മുതല്‍, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിംഗ് നിരോധനം ബാധകമാകില്ല

സംസ്ഥാനത്ത് ട്രോളിംഗ് നിരോധന തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 14 മുതല്‍ നിലവില്‍ വരുമെന്ന് അറിയിപ്പ്. ജൂലായ് 31 വരെ 48 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം. ഇത് സംബന്ധിച്ച അറിയിപ്പ് ഫിഷറീസ് മന്ത്രാലയമാണ് പുറത്തിറക്കിയത്.
ഗുജറാത്ത് മുതല്‍ കേരളം വരെയുള്ള കടലോരങ്ങളിലെ ട്രോളറുകളാണ് നിരോധനത്തിന്റെ പരിധിയില്‍ വരുന്നത്. അതേസമയം, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിംഗ് നിരോധനം ബാധകമാകില്ല. എഞ്ചിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍ക്കും കടലില്‍ പോകുന്നതിന് വിലക്കില്ല.
https://www.facebook.com/Malayalivartha
























