പള്ളിയിലെ സഹ,വികാരി പെണ്‍കുട്ടിയുമായി ഒളിച്ചോടി; സംഭവം ആലപ്പുഴയില്‍

പള്ളിയിലെ പാട്ടുകാരിയായ 19 കാരി പെണ്‍കുട്ടിയുമായി സഹ വികാരി ഒളിച്ചോടി. ആലപ്പുഴ രൂപതയിലെ തുറവൂര്‍ പള്ളിത്തോട് പള്ളിയിലെ സഹ വികാരിയാണ് കഴിഞ്ഞ ദിവസം പാട്ടുകാരിയായ പത്തൊമ്പത് കാരിയുമായി ഒളിച്ചോടിയത്.
ഇവര്‍ രണ്ടുപേരും നാളുകളായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഒരുമിച്ച് ജീവിക്കാനായി ഇവര്‍ നാടുവിടുകയായിരുന്നു. തീരദേശത്തെ ലത്തീന്‍ സമുദായത്തിന്റെ കീഴിലുള്ള പള്ളിയിലെ സഹ വികാരിയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസങ്ങളില്‍ ഒളിച്ചോടിയ അച്ചന്റേയും പാട്ടുകാരിയുടേയും ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം കൂടുതല്‍ പേര്‍ അറിഞ്ഞത്.
https://www.facebook.com/Malayalivartha























