സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...പവന് 800 രൂപയുടെ വർദ്ധനവ്

കേരളത്തിൽ സ്വർണവില ലക്ഷത്തിനടുത്തേക്ക്. റെക്കോഡ് നിരക്ക് മറികടന്നില്ലെങ്കിലും ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവിലയിൽ വർധനയുണ്ടായി. നിലവിൽ 99,000 രൂപക്ക് മുകളിലാണ് സ്വർണം. ഗ്രാമിന് 100 രൂപയുടെ വർധനയാണ് ഇന്നു രേഖപ്പെടുത്തിയത്. 12,400 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്.
പവന്റെ വിലയിൽ 800 രൂപയുടെ വർധനയുണ്ടായി. 99,200 രൂപയായാണ് പവന്റെ വില വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 85 രൂപയുടെ വർധനയാണ് ഉണ്ടായത്. 10260 രൂപയായാണ് സ്വർണവില ഉയർന്നത്. അതേസമയം, ആഗോളവിപണിയിൽ സ്വർണം റെക്കോഡ് നിരക്കിലാണ് വ്യാപാരം നടത്തുന്നത്.
അതേസമയം വെള്ളിയുടെ വിലയും ഉയരുന്നു. 138 ശതമാനം വർധനയാണ് ഇതുവരെ വെള്ളിക്ക് രേഖപ്പെടുത്തിയത്. അതേസമയം, ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ നേട്ടം രേഖപ്പെടുത്തി.
"
https://www.facebook.com/Malayalivartha























