ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം.... അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി.. ഒറ്റപ്പാലം ലക്കിടിയിൽ ടിപ്പർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്കും കുഞ്ഞിനുമാണ് ദാരുണാന്ത്യം സംഭവിച്ചത്.
തിരുവല്ല സ്വദേശികളായ ശരണ്യ, അഞ്ചുവയസുള്ള മകൾ ആദിശ്രീ എന്നിവരാണ് മരിച്ചത്. സ്‌കൂട്ടറോടിച്ചിരുന്ന ബന്ധു മോഹൻദാസിന് സാരമായ പരിക്കേറ്റു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം സംഭവിച്ചത്. ശരണ്യയുടെ ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്.
ലക്കിടിയിലെത്തിയപ്പോൾ സമാന ദിശയിൽ വന്ന ടിപ്പർ ലോറി സ്‌കൂട്ടറിൽ ഇടിക്കുകയും ശരണ്യയുടെയും കുഞ്ഞിന്റെയും ശരീരത്തിൽ കയറി ഇറങ്ങുകയായിരുന്നു. ടിപ്പർ ലോറി അമിതവേഗത്തിലായിരുന്നുവെന്നും സംശയമുണ്ട്. ഇവരെ ഒറ്റപ്പാലത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha























