സോളാർ വേലിയിൽ നിന്നും ഷോക്കേറ്റ് പ്രാദേശിക കോൺഗ്രസ് നേതാവിന് ഭാരുണാന്ത്യം..

സോളാർ വേലിയിൽ നിന്നും ഷോക്കേറ്റ് പ്രാദേശിക കോൺഗ്രസ് നേതാവിന് ഭാരുണാന്ത്യം. തിരുവനന്തപുരം പാലോട് പെരിങ്ങമ്മല സ്വദേശി വിൽസൺ ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ആടിന് തീറ്റ വെട്ടാനായി പോയ വിൽസൺ തിരിച്ചെത്താത്തിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇക്ബാൽ കോളേജിന് പിന്നിലുള്ള സ്ഥലത്തെ സോളാർ വേലിക്ക് സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്.
പാലോട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ഇപ്പോൾ പാലോട് സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha























