ചെക്ക് വച്ച് പാറ്റൂർ രാധാകൃഷ്ണൻ..! ഈ തലവേദന BJP ഒഴിപ്പിക്കും..! തീരുമാനം കട്ടായം..! സ്വതന്ത്രന്മാർ ഒറ്റും...?!

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വതന്ത്രനായി മത്സരിച്ച പാറ്റൂര്‍ രാധാകൃഷ്ണന്റെ നീക്കം നിര്‍ണായകമാണ്. കോര്‍പ്പറേഷനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയിച്ചെങ്കിലും ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവുണ്ട്. പാറ്റൂരിനെ ഒപ്പം കൂട്ടാനുള്ള നീക്കം ബിജെപി നടത്തിയിരുന്നു. എന്നാല്‍ പാറ്റര്‍ രാധാകൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്ന് രാവിലെ മന്ത്രി വി ശിവന്‍കുട്ടിയെ പാറ്റൂര്‍ രാധാകൃഷ്ണന്‍ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.
പിന്തുണ തേടി പലരും വിളിച്ചുവെന്ന് പാറ്റൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പ്രദേശത്തെ ജനങ്ങളുമായി കൂടിയാലോചിച്ച ശേഷം തീരുമാനം എടുക്കും. ജനങ്ങളെ വിളിച്ചുചേര്‍ത്ത് ഇന്ന് യോഗം ചേരും. ജനങ്ങളുടെ ആവശ്യങ്ങള്‍ മുന്‍പില്‍ വയ്ക്കും. വ്യക്തിപരമായ ഒരു ഡിമാന്‍ഡുകളുമില്ല. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും പാറ്റൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കണ്ണമൂല വാര്‍ഡില്‍ നിന്നാണ് പാറ്റൂര്‍ രാധാകൃഷ്ണന്‍ വിജയിച്ചത്. പാറ്റൂര്‍ രാധാകൃഷ്ണന് പുറമേ പൗഡ്കടവ് വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച സുധീഷ് കുമാറും വിജയിച്ചിരുന്നു. ബിജെപി അധികാരത്തിലെത്തണമെങ്കില്‍ ഇവരുടെ നീക്കം നിര്‍ണായകമാണ്. ആര്‍ക്കൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha























