ഭര്‍ത്താവിന്റെ സംസ്‌കാരചടങ്ങിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ഗള്‍ഫില്‍ നിന്നെത്തിയ മകളുടെ മുന്നിലാണ് അമ്മ കുഴഞ്ഞുവീണത്. മാതാപിതാക്കളുടെ സംസ്‌കാരം ഒരേസമയം അടുത്തടുത്ത ചിതകളില്‍ നടത്തി. ചിരട്ടക്കോണം ഇന്ദുഭവനില്‍ ഹരിപ്രസാദും (63), ഭാര്യ ഇന്ദിര (58) യുമാണു മരിച്ചത്. ഹരിപ്രസാദ് കഴിഞ്ഞ ശനിയാഴ്ചയാണു മരിച്ചത്.
ഇന്നലെ രാവിലെ 11നു സംസ്‌കാരം നിശ്ചയിച്ചു. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി ഗള്‍ഫില്‍ ജോലിയുള്ള ഏകമകള്‍ സീതയും ഭര്‍ത്താവ് സുഷാന്തും ഇന്നലെ രാവിലെ എട്ടോടെ നാട്ടിലെത്തി. ഹരിപ്രസാദിന്റെ സംസ്‌കാരത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുമ്പോള്‍ ഇന്ദിര കുഴഞ്ഞുവീഴുകയായിരുന്നു.
തുടര്‍ന്നു പന്ത്രണ്ടോടെ ഇരുവരുടെയും സംസ്‌കാരം നടത്തി. ശനി രാവിലെ എട്ടിനു സഞ്ചയനം.
https://www.facebook.com/Malayalivartha























