സെന്‍കുമാറിന് താക്കീതുമായി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാറിന് സംസ്ഥാന സര്‍ക്കാരിന്റെ താക്കീത്. പൊലീസ് മേധാവിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുള്ള ഗണ്‍മാന്‍ അനില്‍കുമാറിനെ സ്ഥലംമാറ്റി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ചൊവ്വാഴ്ച തന്നെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആഭ്യന്തര സെക്രട്ടറി സെന്‍കുമാറിന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ ഉത്തരവ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ സെന്‍കുമാറിന്റെ പരാതി ഉത്തരവ് നടപ്പാക്കിയതിനുശേഷം പരിഗണിക്കാമെന്നാണ് ആഭ്യന്തര സെക്രട്ടറി മറുപടി നല്‍കിയത്.
അതേസമയം, എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി, സെന്‍കുമാറിനെതിരെ നല്‍കിയ പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം തേടി. ഓഫീസില്‍വച്ച് സെന്‍കുമാര്‍ തന്നോട് മോശമായി പെരുമാറി കയ്യേറ്റത്തിന് ശ്രമിച്ചു ജോലിയില്‍ നിന്നും പിരിച്ചുവിടും എന്നിവയായിരുന്നു തച്ചങ്കരി നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരുന്നത്. ഈ വിഷയത്തില്‍ സെന്‍കുമാര്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ചീഫ് സെക്രട്ടറി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha























