ഗോവിന്ദപുരത്തെ ജാതി വിവേചനത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ ശരി തന്നെ : രമേശ് ചെന്നിത്തല

ഗോവിന്ദപുരം അബ്ദേകര്‍ കോളനിയിലെ ജാതി വിവേചന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജാതി വിവേചനവും രാഷ്ട്രീയ വിവേചനവും കോളനിയില്‍ നില നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോളനിയില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അംബേദ്കര്‍കോളനിയിലെ വിവേചനം അവസാനിപ്പിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ ജില്ലാ ഭരണകൂടം ഇടപെടാതിരുന്നതിനെയും ചെന്നിത്തല വിമര്‍ശിച്ചു. പ്രശ്‌നത്തില്‍ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഇവരോട് കടുത്ത അവഗണന ഉണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
സംഭവത്തില്‍ പട്ടിക ജാതി വര്‍ഗ കമ്മീഷന്‍ അന്വേഷണം നടത്തണമെന്നും ചെന്നിത്തല പറഞ്ഞു. വിഷയത്തിലെ ഗൗരവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. ചക്കിലിയാര്‍ വിഭാഗക്കാരുടെ വീടുകളിലെത്തി അവരുടെ പരാതികള്‍ ചെന്നിത്തല കേട്ടു. സിപിഎം എംഎല്‍എ അപമാനിച്ചതായി ഇവര്‍ പരാതി പറഞ്ഞെന്നും ചെന്നിത്തല പറഞ്ഞു. ഇവര്‍ ഒപ്പിട്ട അപേക്ഷയും ചെന്നിത്തലയ്ക്ക് കൈമാറി. ചക്കിലിയര്‍ വിഭാഗത്തില്‍പ്പെട്ട ഒരു യുവതി ഈഴവ യുവാവിനെ വിവാഹം ചെയ്തതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് ചക്കിലിയരുടെ വീടുകള്‍ ആക്രമിക്കപ്പെടുകയും അയിത്തവും ഊരുവിലക്കും കല്‍പ്പിക്കുകയുമായിരുന്നു. നടന്‍ സന്തോഷ് പണ്ഡിറ്റ് കഴിഞ്ഞ ദിവസം ജാതി വിവേചനം നേരിടുന്ന കുടുംബങ്ങളെ സന്ദര്‍ശിച്ച് അരിയും പച്ചക്കറിയും വിതരണം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























