നാഗാലാന്‍ഡ് പോലീസിന്റെ ട്രക്ക് കൊണ്ടു വന്നതിന് പിന്നില്‍

ശ്രീവത്സം ഗ്രൂപ്പില്‍ ആദായനികുതി പരിശോധനക്കിടെ കണ്ടെത്തിയ പോലീസ് ട്രക്കിനെപ്പറ്റിയും അന്വേഷണം മുറുകുന്നു. ഈ ട്രക്ക് നാഗാലാന്‍ഡ് മന്ത്രിക്ക് അലങ്കാര വസ്തുക്കള്‍ വാങ്ങാന്‍ കൊണ്ടുവന്നതെന്നാണ് റിപ്പോര്‍ട്ട്. കേരളാ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമായത്. കുളനടയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ കേരളാ പോലീസും അന്വേഷണം തുടങ്ങി.
ശ്രീവത്സം ഗ്രൂപ്പിന് എതിരെ പോലീസ് കേസൊന്നും എടുത്തിട്ടില്ലന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ പോലീസ് പരിശോധന നടത്തി എല്ലാ വിവരങ്ങളും ഡി. ജി. പി.ക്ക് സമര്‍പ്പിച്ചു എന്നാണ് വിവരം. കുളനടയില്‍ എം. കെ. ആര്‍. പിള്ളയുടെ വീട്ടില്‍ പരിശോധന നടത്തിയ പോലീസ് 22 രേഖകളും പിടിച്ചെടുത്തിരുന്നു. ഗ്രൂപ്പിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു.
നാഗാലാന്‍ഡ് പോലീസിന്റെ അനുമതിയോടെയാണ് ട്രക്ക് ഇവിടെ എത്തിച്ചതെന്ന് അവര്‍ കേരളാ പോലീസിനെ അറിയിച്ചിട്ടുണ്ട്. അവിടെ ഒരു മന്ത്രിക്ക് വീട് നിര്‍മ്മാണത്തിന് അലങ്കാര വസ്തുക്കള്‍ വാങ്ങാനാണ് ഇത് എത്തിച്ചത്. ജൂണ്‍ 10ന് ട്രക്ക് മടക്കിക്കൊണ്ടുപോയി എന്നും വിവരം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























