ദേശീയപാത വിഷയത്തില്‍ എക്‌സൈസിനെയും സര്‍ക്കാരിനെയും തള്ളി പൊതുമരാമത്ത് വകുപ്പ്; ദേശീയപാതകള്‍ക്ക് മാറ്റം വരുത്തിയിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം

സംസ്ഥാനത്ത് ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറന്നുകൊടുത്ത എക്‌സൈസ് വകുപ്പിന്റെ നടപടിക്കെതിരെ പൊതുമരാമത്ത് വകുപ്പ്. ദേശീയപാതകള്‍, അങ്ങനെ തന്നെയാണെന്നും അതില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും പൊതുമരാമത്ത് വകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നൂ.
കണ്ണൂര്‍ കുറ്റിപ്പുറം പാത ദേശീയപാത അല്ലെന്നായിരുന്നു സര്‍ക്കാരും എക്‌സൈസ് വകുപ്പും കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു സംശയവും ഇല്ലെന്നും അത് ദേശീയപാത തന്നെയാണെന്നും പൊതുമരാമത്ത് പ്രിന്‍സിപ്പഇ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
2017 ജനുവരി ഒന്നുമുതലുള്ള കണക്കുകള്‍ പ്രകാരം കണ്ണൂര്‍ കുറ്റിപ്പുറം, ചേര്‍ത്തലതിരുവനന്തപുരം പാതകള്‍ ദേശീയപാതകള്‍ തന്നെയാണ്. ഇത് അറ്റകുറ്റപ്പണിക്കായി സംസ്ഥാന സര്‍ക്കാരിന് കൈമാറിയതാണ്. കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഈ പാത സംബന്ധിച്ച് വിശദീകരണം തേടിയിരുന്നുവെങ്കിലും അത് ഇതുവരെ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കഴക്കൂട്ടം ചേര്‍ത്തല റോഡിന്റെ കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്നുംപൊതുമരാമത്ത് വകുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നു.
ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയുടെ ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട ഫയലുകളുമായി കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് ഇന്ന് ഉച്ചയ്ക്ക് പരിഗണിക്കാനിരിക്കേയാണ് പൊതുമരാമത്ത വകുപ്പ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha























