മെട്രോ ഉദ്ഘാടനം : വേദിയില്‍ നിന്ന് ഇ.ശ്രീധരനും കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജുമടക്കമുള്ള പ്രമുഖരെ ഒഴിവാക്കി

കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയില്‍ നിന്ന് ഇ.ശ്രീധരനും കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജുമടക്കമുള്ള പ്രമുഖരെ ഒഴിവാക്കി. സ്ഥലം എംഎല്‍എ പി.ടി.തോമസ്, കെ.വി.തോമസ് എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. വേദിയില്‍ ഇരിക്കുന്ന നാലുപേരുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവരാണ് അത്. എന്നാല്‍ കൊച്ചി മേയറും ഗതാഗതമന്ത്രിയും ഉള്‍പ്പെടെ മറ്റു മൂന്നുപേര്‍കൂടി പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് അറിയുന്നത്.
വേദിയില്‍ ഇരിക്കേണ്ട പതിമൂന്നു പേരുടെ പട്ടികയാണ് കെഎംആര്‍എല്‍ തയ്യാറാക്കി നല്‍കിയിരുന്നത്. എന്നാല്‍ എസ്പിജി സുരക്ഷാ ചര്‍ച്ചകള്‍ക്കുശേഷം അത് ചുരുക്കുകയായിരുന്നു. ജനപ്രതിനിധികളെ വേദിയില്‍നിന്ന് ഒഴിവാക്കിയത് അവഹേളനമാണെന്ന് പി.ടി.തോമസ് എംഎല്‍എ പറഞ്ഞു. നടപടിക്കെതിരെ പ്രതിഷേധമുയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ അസ്വാഭാവികത ഇല്ലാത്ത തീരുമാനമാണെന്നും അത് അംഗീകരിക്കുന്നതായും ഇ.ശ്രീധരന്‍ പറഞ്ഞു. മെട്രോയുടെ തുടക്കം മുതല്‍ ഒപ്പമുണ്ടായിരുന്നവരാണ് ഇ.ശ്രീധരനും ഏലിയാസ് ജോര്‍ജും. ഈ ശനിയാഴ്ച രാവിലെ 11നാണ് കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്. ആലുവയില്‍ നടത്താനിരുന്ന ഉദ്ഘാടനച്ചടങ്ങ് എസ്പിജിയുടെ നിര്‍ദേശപ്രകാരം കലൂര്‍ സ്‌റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.
രാവിലെ 10.30ന് പാലാരിവട്ടത്തെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നു മെട്രോയില്‍ പത്തടിപ്പാലം വരെയും തിരിച്ചു പാലാരിവട്ടത്തേക്കും യാത്ര ചെയ്യും.
https://www.facebook.com/Malayalivartha























