യാത്രക്കാരിക്ക് ടിക്കറ്റില്‍ മൊബൈല്‍ നമ്പര്‍ കൊടുത്ത് പാലോട്ടെ കണ്ടക്ടര്‍!!

കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ സഥിരമായി ടിക്കറ്റില്‍ മൊബൈല്‍ നമ്പര്‍ എഴുതി നല്‍കിയതായി പരാതി. തിരുവനന്തപുരം നെടുമങ്ങാട് പാലോട് ഡിപ്പോയിലെ എം പാനല്‍ ജീവനക്കാരനെതിരെ യാത്രക്കാരിയുടെ ഭര്‍ത്താവ് ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ക്കും പൊലീസിനും പരാതി നല്‍കി. ജോലിക്ക് പോകാന്‍ സ്ഥിരമായി പെരിങ്ങമ്മല നിന്ന് ബസ് കയറുന്ന യാത്രക്കാരിക്കാണ് കണ്ടക്ടര്‍ ടിക്കറ്റിന് പുറകില്‍ നമ്പര്‍ കൂടി എഴുതി നല്‍കുന്നത്.
ആദ്യം ഇത് കാര്യമാക്കിയില്ലെങ്കിലും പിന്നീട് ഇത് സ്ഥിരം പതിവാക്കുകയായിരുന്നുവത്രെ. ടിക്കറ്റിലെ നമ്പരിലേക്ക് വിളിച്ച യുവതിയുടെ ഭര്‍ത്താവ് കണ്ടക്ടറെ താക്കീത് ചെയ്‌തെങ്കിലും ശല്യപ്പെടുത്തല്‍ തുടരുകയാണെന്ന് പരാതിയിലുണ്ട്.സമാനമായ കണ്ടക്ടര്‍മാരുടെ വിക്രിയകള്‍ അറിയാവുന്ന പോലീസ് ഈ സംഭവം ഗൗരവമായി എടുത്തിട്ടില്ലന്ന്ും ആക്ഷേപമുണ്ട്.മറ്റ് ബസ് ഈസമയത്തിനില്ലാ്ത്തതിനാല്‍ യാത്രക്കാരിയും കണ്ടക്ടറുടെ വിക്രിയ സഹിക്കേണ്ട അവസ്ഥയിലാണ്.
https://www.facebook.com/Malayalivartha























