ലിംഗം മുറിച്ചെന്ന കേസില്‍ വീണ്ടും വഴിത്തിരിവ്; ലിംഗം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടിയുടെ പുതിയ വെളിപ്പെടുത്തല്‍; പൊലീസ് ഗൂഢാലോചനയെന്ന് പെണ്‍കുട്ടി

ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദ (ശ്രീഹരി-54) യുടെ ലിംഗം മുറിച്ചെന്ന കേസില്‍ വീണ്ടും വഴിത്തിരിവ്. സ്വാമിയുടെ ലിംഗം മുറിച്ചത് താനല്ലെന്ന് ചൂഷണത്തിന് ഇരയായ പെണ്‍കുട്ടിയുടെ പുതിയ വെളിപ്പെടുത്തല്‍. കാമുകനും മറ്റുരണ്ടുപേരും ചേര്‍ന്നാണ് സ്വാമിയുടെ ലിംഗം മുറിച്ചതെന്നും കാമുകന് സ്വാമിയോടുണ്ടായിരുന്ന മുന്‍വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നും പെണ്‍കുട്ടി.
ലിംഗം മുറിച്ച സംഭവത്തിനു പിന്നില്‍ പൊലീസിന്റെ ഗൂഢാലോചനയുണ്ടായെന്നും കത്തില്‍ പെണ്‍കുട്ടി പറയുന്നുണ്ട്. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് കാമുകനും മറ്റുരണ്ടുപേരും ചേര്‍ന്ന് സ്വാമിയുടെ ലിംഗം മുറിക്കുകയായിരുന്നുവെന്നും. ബാക്കി കാര്യങ്ങള്‍ പൊലീസ് കൂട്ടിച്ചേര്‍ത്തതാണെന്നും പെണ്‍കുട്ടി കത്തില്‍ ആരോപിക്കുന്നു. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പൊലീസിനെ തന്നെ വെട്ടിലാക്കുന്നതാണ് പെണ്‍കുട്ടിയുടെ കത്ത്.
ഉറങ്ങിക്കിടക്കുമ്പോഴാണ് തന്റെ ലിംഗം മുറിച്ചതെന്നും കാമുകന്റെ സഹായം പെണ്‍കുട്ടിക്ക് ലഭിച്ചെന്നും ഗംഗേശാനന്ദ നേരത്തെ തന്നെ ആരോപിച്ചിരുന്നു. സംഭവമുണ്ടായി ഏതാനും ദിവസത്തിനുള്ളില്‍ പെണ്‍കുട്ടിയുടെ മാതാവ് തന്നെ മകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. മകള്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നും മകളുടെ പ്രണയബന്ധത്തെ സ്വാമി എതിര്‍ത്തതാണു വൈരാഗ്യത്തിനു കാരണമെന്നും കാണിച്ച് യുവതിയുടെ അമ്മ ഡിജിപിക്കു പരാതി നല്‍കിയിരുന്നു. ഗംഗേശാനന്ദ നിരപരാധിയാണെന്നും യുവതിയുടെ കാമുകനാണു സ്വാമിയുടെ ലിംഗം മുറിച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇതുശരിവയ്ക്കുന്നതാണ് പെണ്‍കുട്ടിയുടെ കത്തിലൂടെയുള്ള വെളിപ്പെടുത്തല്‍.
https://www.facebook.com/Malayalivartha























