ജൂണ്‍ 19 ന് അവധി കഴിഞ്ഞ് സര്‍വീസില്‍ തിരിച്ചെത്തുന്ന ജേക്കബ് തോമസിനെ എവിടെ നിയമിക്കണമെന്നറിയാതെ മുഖ്യമന്ത്രി ധര്‍മ്മസങ്കടത്തില്‍

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഡി ജി പിയാണ് ജേക്കബ് തോമസ്. അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടറായിരിക്കുമ്പോഴാണ് മാറ്റിയത്. അവധി എടുക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്. അതു കൊണ്ടു തന്നെ ജേക്കബിനെ നല്ലൊരു സ്ഥാനത്ത് നിയമിക്കേണ്ടത് പിണറായിയുടെ ബാധ്യതയാണ്.
ജേക്കബ് പിണറായിയുടെ വിശ്വസ്തനാണ് ഇപ്പോഴും. അദ്ദേഹത്തിന്റെ പുസ്തകത്തിനെതിരെ നളിനി നെറ്റോ നടത്തിയ അന്വേഷണങ്ങളൊന്നും ഏശിയില്ല. ജേക്കബ് ചട്ടം ലംഘിച്ചുവെന്ന നളിനി നെറ്റോയുടെ തീരുമാനം പിണറായി പരണത്തു വച്ചു. പുസ്തകം വരുമ്പോള്‍ ജേക്കബ് തോമസിനെ ശരിയാക്കി കളയാമെന്നു മന പായസം ഉണ്ടവരൊക്കെ വെള്ളത്തിലായി. എന്നാല്‍ ജേക്കബ് തോമസിനെതിരെ സിവില്‍ സര്‍വീസു കാര്‍ക്കിടയിലും സി പി എമ്മിനുള്ളിലും ഒരു പടയൊരുക്കം തന്നെ നടക്കുന്നുണ്ട്. അദ്ദേഹത്തെ കൊള്ളാവുന്ന തസ്തികകളിലൊന്നും നിയമിക്കരുതെന്ന് ഇതിനകം തന്നെ മുഖ്യമന്ത്രിയെ അറിയിച്ചു.
മുതിര്‍ന്ന ഡി ജി പിക്ക് ക്രമസമാധാന ചുമതല നല്‍കുന്നതാണ് കീഴ്വഴക്കം. അത് ലംഘിച്ചാല്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിക്കെതിരെ തന്നെ തിരിഞ്ഞെന്നിരിക്കും. ചിലപ്പോള്‍ സെന്‍കുമാറിന്റെ പാത പിന്തുടര്‍ന്ന് കേസിനും പോകും. അ തെങ്ങനെ ഒഴിവാക്കും എന്നാണ് പിണറായിയുടെ ചിന്ത. ജേക്കബ് തോമസിന് ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ ചുമതല നല്‍കാമെന്ന് പിണറായി പറഞ്ഞെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. അതിനെ തുടര്‍ന്നാണ് ജേക്കബ് തോമസ് അവധി നീട്ടിയത്.
അവധി കഴിഞ്ഞ് വരികയാണെന്ന കാര്യം ജേക്കബ് തോമസ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം അതിനു അനുമതിയും നല്‍കി. ഇനിയാണ് തര്‍ക്കം തുടങ്ങുന്നത്. ചീഫ് സെക്രട്ടറിക്കാണെങ്കില്‍ ജേക്കബ് തോമസ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ കലിപ്പാണ്.
https://www.facebook.com/Malayalivartha























