കൊച്ചിയില്‍ നേരിയതോതില്‍ ഭൂചലനം

നഗരത്തില്‍ വ്യാഴാഴ്ച രാത്രി നേരിയതോതില്‍ ഭൂചലനം അനുഭവപ്പെട്ടു. എറണാകുളം കാരിക്കാമുറി ഭാഗത്ത് രാത്രി 9.31നാണ് ഭൂചലനം അനുഭവപ്പെട്ടത്. സെക്കന്‍ഡുകള്‍ മാത്രം അനുഭവപ്പെട്ട ഭൂചലനത്തില്‍ കട്ടിലും കസേരകളും തെന്നിനീങ്ങിയെന്ന് പ്രദേശവാസികള്‍ പറയുന്നത്.
അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്തോനേഷ്യയിലുണ്ടായ ഭൂമികുലുക്കത്തിന്റെ തുടര്‍ചലനമാകാം ഇതെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിഗമനം.
https://www.facebook.com/Malayalivartha























