സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴിമാറ്റത്തിന് പിന്നില്‍ ആര്‍എസ്എസ്?

സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി മാറ്റത്തിന് പിന്നില്‍ വന്‍ ശക്തികള്‍ പ്രവര്‍ത്തിച്ചിരുന്നതായി റിപ്പോര്‍ട്ട്. വീട്ടുകാരില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദവും ആര്‍എസ്എസ്സിന്റെ ഇടപെടലുമാണ് മൊഴിമാറ്റത്തിന് പിന്നിലെന്നാണ് സൂചന. നേരത്തതന്നെ സ്വാമിക്ക് സഹായവുമായി സംഘപരിവാര്‍ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു.
പതിനാറാം വയസുമുതല്‍ അനുഭവിച്ചുവരുന്ന പീഡനത്തില്‍നിന്നും രക്ഷപ്പെടാനായിട്ടായിരുന്നു സ്വാമിയുടെ ലിംഗം മുറിച്ചതെന്നാണ് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിരുന്നത്. സംഭവം നടന്ന് ആഴ്ചകള്‍ക്കുശേഷം ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്ന് ചൂഷണത്തിന് ഇരയായ പെണ്‍കുട്ടി കത്തിലൂടെ വെളിപ്പെടുത്തുകയായിരുന്നു.
ഈ കത്ത് ഗംഗേശാനന്ദയുടെ അഭിഭാഷകനാണ് കോടതിയില്‍ സമര്‍പ്പിച്ചത് എന്നത് അട്ടമറി സാധ്യത സ്ഥിരീകരിക്കുന്നു. കാമുകന്‍ അയ്യപ്പദാസ് ആണ് ജനനേന്ദ്രിയം മുറിച്ചതെന്നാണ് പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ മൊഴി. ഇതേകാര്യമാണ് നേരത്തെ സ്വാമി പോലീസില്‍ പറഞ്ഞതും. പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതിയും നല്‍കിയുന്നു.
കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ശ്രമിക്കുന്നുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഘപരിവാര്‍ സംഘടനയില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദമാണ് ഇതിന് പിന്നില്‍. മൊഴിമാറ്റാനായി പെണ്‍കുട്ടിക്ക് ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. പെണ്‍കുട്ടി ഇപ്പോഴത്തെ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ സ്വാമിക്കെതിരായ പീഡനക്കേസ് തള്ളപ്പെടുമെന്നുറപ്പാണ്.
തന്റെ സുഹൃത്ത് അയ്യപ്പദാസും അയാളുടെ രണ്ടു സുഹൃത്തുക്കളും ചേര്‍ന്നാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയതെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും സമാനമായ മൊഴികള്‍ മുന്‍പ് കൊടുത്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിയും അതിനോട് യോജിക്കുന്ന തരത്തിലാണ് ഇപ്പോള്‍ മൊഴി കൊടുത്തിരിക്കുന്നത്. മലയാളം വായിക്കാനറിയാത്ത തന്നെക്കൊണ്ട് പോലീസ് പരാതിയെഴുതി അതില്‍ ഒപ്പിടീക്കുകയായിരുന്നു എന്നാണു പെണ്‍കുട്ടി പറയുന്നത്. സ്വാമിയുടെ അഭിഭാഷകനായ അഡ്വ. ശാസ്തമംഗലം അജിത്തിനു പെണ്‍കുട്ടി നല്‍കിയ കത്ത് വഞ്ചിയൂര്‍ കോടതി ഫയലില്‍ സ്വീകരിച്ചു.
തന്റെ അമ്മയ്ക്കു സ്വാമിയുമായി അവിഹിതബന്ധമുണ്ടെന്നു മൊഴി നല്‍കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുമെന്നുമുള്ള യുവതിയുടെ ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. തന്നെ മകളെപ്പോലെ കാണുന്ന സ്വാമി ഒരിക്കലും തന്നെ പീഡിപ്പിച്ചിരുന്നില്ലെന്നു പെണ്‍കുട്ടി പറയുന്നു.സ്വാമിയുടെ പ്രേരണയേത്തുടര്‍ന്നാണ് എല്‍.എല്‍.ബി പഠനത്തിനു പോലും ചേര്‍ന്നത്.സ്വാമിജിയുടെ പരിചയക്കാരന്‍ അയ്യപ്പദാസുമായി ഉള്ള ബന്ധമാണ് എല്ലാത്തിനും കാരണം. അയ്യപ്പദാസാണ് സ്വാമിക്കെതിരെ തന്നെക്കൊണ്ട് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
എന്നാല്‍ കൃത്യം നടന്ന ദിവസം രാത്രി തനിക്കു അതിനു ധൈര്യം ഉണ്ടായില്ല. തുടര്‍ന്ന് സ്വാമിയുടെ മുറിയില്‍ നിന്ന് നിലവിളി കേട്ട് താന്‍ പുറത്തേക്ക് ഇറങ്ങിയോടി. എ ഡി ജി പി സന്ധ്യയുടെ വീട്ടില്‍ ചെല്ലാന്‍ തന്നോട് നേരത്തെ പറഞ്ഞിരുന്നതും അയ്യപ്പദാസാണ്. എ.ഡി.ജി.പിയുടെ വീട്ടില്‍ ചെന്നു പലതവണ കാളിങ് ബെല്‍ അമര്‍ത്തിയെങ്കിലും ആരും ഇറങ്ങി വന്നില്ല. പിന്നീട് 100ല്‍ വിളിച്ചു പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്വാമിക്ക് അമ്മയുമായി അവിഹിതം ഉണ്ടെന്നു പറയാന്‍ തന്നെ ഒരുപാട് നിര്ബന്ധിച്ചിരുന്നുവെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.തിരുവനന്തപുരത്തു പെണ്‍കുട്ടിയുടെ വീടിനു സമീപമുള്ള ചട്ടമ്പിസ്വാമി ജന്മഗൃഹവുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥയുമായുള്ള തര്‍ക്കത്തില്‍ മുന്നില്‍ നിന്നയാളാണ് ഗംഗേശാനന്ദ സ്വാമി.
അന്ന് അത് ഏറെ വിവാദങ്ങള്‍ക്കു വഴി വച്ചിരുന്നു. ആ വിഷയത്തില്‍ സ്വാമിക്കെതിരായ പകപോക്കലാണ് ജനനേന്ദ്രിയം മുറിക്കലിലും തുടര്‍ന്നുള്ള കേസില്‍ സ്വാമിയെ തന്നെ പ്രതിക്കൂട്ടില്‍ ആക്കിയതെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന ആരോപണം.
https://www.facebook.com/Malayalivartha























