ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കഴിച്ച് നോമ്പുതുറക്കുന്ന യുവാവ് മാതൃകയാകുന്നു

മതങ്ങള്‍ മനുഷ്യനു വേണ്ടിയുള്ളതാണ്. മനുഷ്യരോടുള്ള സ്‌നേഹം മാത്രം ഉറപ്പിക്കുന്ന കണ്ണികളായിരിക്കണം മതങ്ങള്‍. മത സൗഹാര്‍ദ്ദങ്ങളുടെ നാടാണ് നമ്മുടെ കേരളം. മത സൗഹൃദത്തെ ഊട്ടിയുറപ്പിക്കുന്ന നിരവധി മാതൃകകള്‍ കേരളത്തില്‍ കാണാനാകും.മല്ലപ്പള്ളി സ്വദേശിയായ അഷ്‌കര്‍ മുഹമ്മദ് സാദിഖിനെ പോലുള്ളവര്‍ മാതൃകയാകുന്നത് ഇവിടെയാണ്.
വാഗമണ്ണിലെ പുള്ളിക്കാനം മഹാദേവ ക്ഷേത്ര പൂജാരിയില്‍ നിന്ന് പ്രസാദം സ്വീകരിച്ചാണ് അഷ്‌കര്‍ എല്ലാദിവസവും നോമ്പ് മുറിക്കുന്നത്. നല്ല നാളെക്കായി അഷ്‌കറിന്റെ ഈ നന്മ മാതൃകയാകട്ടെ എന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു.
https://www.facebook.com/Malayalivartha























