ലിംഗ ഛേദം സംഭവിച്ച സ്വാമിയെ രക്ഷിക്കാനും എ ഡി ജി പി ബി.സന്ധ്യയെ വിവാദത്തില്‍ കുരുക്കാനും തല്പരകക്ഷികള്‍ ശ്രമം തുടങ്ങി

ചട്ടമ്പിസ്വാമിയുടെ തറവാട് വിടിരുന്ന സ്ഥലം കൈയേറിയെന്ന ആരോപണം സന്ധ്യക്കെതിരെ വര്‍ഷങ്ങളായി നിലവിലുണ്ട്. ആരോപണത്തിനു പിന്നില്‍ ചില റിയല്‍ എസ്‌റ്റേറ്റുകാരാണെന്നും പറയുന്നുണ്ട്. എന്നാല്‍ എന്‍ എസ് എസ് വിഷയം ഏറ്റെടുത്തത്തോടെ സന്ധ്യയുടെ കൈയില്‍ നില്‍ക്കാതായി. അങ്ങനെ വിവാദം കൊഴുത്തു. എന്‍ എസ് എസ് പെരുന്ന നേതൃത്വത്തെ വിഷയം അവതരിപ്പിക്കാനുള്ള സന്ധ്യയുടെ ശ്രമം പാളുകയും ചെയ്തു.
ഗംഗോശാനന്ദയാണ് ചട്ടമ്പിസ്വാമി വിഷയത്തില്‍ സന്ധ്യക്കെതിരെ അതിശക്തമായ നിലപാട് എടുത്തത്. സ്വാഭാവികമായും സന്ധ്യക്ക് അദ്ദേഹത്തോട് ദേഷ്യം ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ സംസ്ഥാന പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയായ അവര്‍ സ്വാമിക്കെതിരെ ഇങ്ങനെയൊരു പ്രവൃത്തി ആസൂത്രണം ചെയ്‌തെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ പ്രയാസമാണ്. ലിംഗ ഛേദം നടത്തിയ പെണ്‍കുട്ടിയുടെ വീടിനടുത്താണ് സന്ധ്യയുടെയും വീട്. അവര്‍ വില കൊടുത്ത് വസ്തു വാങ്ങിയാണ് ഇവിടെ കെട്ടിടം നിര്‍മ്മിച്ചത്.
പ്രതിഭാഗം അഭിഭാഷകനാണ് പെണ്‍കുട്ടിയുടെ കത്ത് കോടതിയില്‍ ഹാജരാക്കിയത്. തനിക്ക് കത്ത് രജിസ്‌റ്റേഡ് തപാലില്‍ ലഭിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് വിശ്വാസ്യ യോഗ്യമല്ല. അയ്യപ്പദാസ് എന്നൊരാളാണ് സംഭവത്തിന് പിന്നിലെന്നാണ് പെണ്‍കുട്ടിയുടെ കത്ത്. വരും ദിവസങ്ങളില്‍ അയ്യപദാസിനെ സന്ധ്യയുമായി കണക്റ്റ് ചെയ്യും. ഗംഗേശാനന്ദയുടെ ജാമ്യ അപേക്ഷക്കൊപ്പമാണ് കത്ത് ഹാജരാക്കിയിരിക്കുന്നത്. സ്വാമി മകളെ പോലെയാണ് തന്നെ കണ്ടിട്ടുള്ളതെന്ന് കത്തില്‍ പറയുന്നു. പതിനാറ് വയസു മുതല്‍ പീഡിപ്പിച്ചെന്ന മൊഴി പോലീസ് എഴുതി ചേര്‍ത്തതാണ്. സ്വാമി പണം അപഹരിച്ചു എന്ന് വിശ്വസിപ്പിച്ച് ലിംഗം മുറിപ്പിച്ചു എന്നാണ് ആരോപണം.
അങ്ങനെയാണെങ്കില്‍ തന്നെ ലിംഗം തന്നെ മുറിച്ചത് എന്തിനാണെന്ന ചോദ്യം ബാക്കിയാവുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ കണ്ടു എന്ന പെണ്‍കുട്ടിയുടെ കത്തിലെ മൊഴിയും വിരല്‍ ചൂണ്ടുന്നത് സന്ധ്യയെയാണ്. സംഭവം നടന്ന് സന്ധ്യയുടെ വീട്ടിലെത്തി കോളിംഗ് ബെല്‍ അടിച്ചിട്ടും തുറന്നില്ല എന്ന മൊഴിയും വിശ്വാസയോഗ്യമല്ല.
കാരണം സന്ധ്യ എ.ഡി.ജി.പിയാണ്. സ്വാഭാവികമായും അവരുടെ വീടിനു പോലീസ് കാവല്‍ ഉണ്ടാകും. ബെല്ലടിച്ച് ഉണര്‍ത്തേണ്ട കാര്യമില്ല. ലിംഗ ഛേദം പുതിയ തലത്തിലേക്ക് ഉയര്‍ത്താനാണ് ശ്രമം. അതിനെ ബി സന്ധ്യയുമായി ചേര്‍ത്ത് ഗംഗോശാനന്ദക്കെതിരായ ഗൂഢാലോചനയാക്കി മാറ്റാനാണ് ശ്രമം. ചട്ടമ്പിസ്വാമി സമരത്തിന്റെ പശ്ചാത്തലത്തില്‍ ഇത് എല്ലാവരും വിശ്വസിക്കും.
https://www.facebook.com/Malayalivartha























