ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച്ച

കേരളത്തിലെ ചെറിയ പെരുന്നാള്‍ എന്നാണെന്ന് പ്രഖ്യാപിച്ചു. ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച്ച ആഘോഷിക്കുമെന്ന് കോഴിക്കോട് വലിയ ഖാസിയും, ഹിലാല്‍ കമ്മറ്റിയും അറിയിച്ചു.
ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച സംസ്ഥാനത്തെ ബാങ്കുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിള്‍ ആക്ട് പ്രകാരം അവധി അനുവദിക്കണമെന്ന് ബാങ്ക് ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണിത്. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ വരുന്ന അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























