സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ജീവനു ഭീഷണിയോ? സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് ഉണ്ടായ ദുരന്തം...

സര്‍ക്കാര്‍ ഓഫീസുകളിയെ ഫര്‍ണീച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കാലപ്പഴക്കവും വന്നിട്ടും മാറ്റാത്തതിന് ഉദാഹരണമാണ് കാക്കനാട് കെ ബി പി എസ് ഓഫീസില്‍ നടന്നത്. ജോലി ചെയ്യുന്നതിനിടയില്‍ കൊല്ലം സ്വദേശിയായ പ്രീതയുടെ തലയില്‍ തുരുമ്പെടുത്ത ഫാന്‍ വീഴുകയായിരുന്നു. ഫാന്‍ വീണതിനെ തുടര്‍ന്നു പ്രീതിയുടെ തലയ്ക്കും പുറത്തും പരിക്കേറ്റു.
കെ ബി പി എസ് ലോട്ടറി 'സെക്ഷനിലെ ജീവനക്കാരിയാണു പ്രീതി. പ്രീതിയുടെ തലയില്‍ ഫാന്‍ ഒടിഞ്ഞു വീഴുന്നത് കണ്ടു തൊട്ടടുത്തിരുന്ന സഹപ്രവര്‍ത്തക ബോധം കെട്ടു വീണു.
ഇതോടെ ഓഫീസിലെ ജീവനക്കാര്‍ പരിഭ്രാന്തരായി. ഫാന്‍ വീണതിനെ തുടര്‍ന്നു പ്രീതിയുടെ തലയും പുറവും തടിച്ചു വീര്‍ത്തു വന്നു. ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒരു ദിവസത്തിനകം ലോട്ടറി സെക്ഷനിലെ എല്ലാ ഫാനുകളും മാറ്റി സ്ഥാപിക്കാമെന്ന് കെ ബി പിഎസ് മാനേജ്‌മെന്റ് അറിയിച്ചു.
https://www.facebook.com/Malayalivartha



























