നിരോധിത നോട്ടുകളുമായി നാല് പേര്‍ പിടിയില്‍; പിടിച്ചെടുത്തത് ഒരു കോടിയുടെ നോട്ടുകള്‍

ഒരു കോടിയുടെ നിരോധിത നോട്ടുകളുമായി നാലു പേരെ പോലീസ് പിടികൂടി. ഫറോക്ക് ചുങ്കത്തെ ഫിന്‍സിര്‍ (36), താനൂരിലെ സ്വലാഹുദ്ദീന്‍ (37), മലപ്പുറം കോട്ടപ്പടിയിലെ ശിഹാദ് (38), ബാലുശ്ശേരി കൊയ്‌ലോത്തെ ശിജിത്ത് (27) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് പിടികൂടിയത്. പണവുമായി ആള്‍ട്ടോ കാറില്‍ കോട്ടയ്ക്കലേക്ക് പോവുകയായിരുന്ന സംഘത്തെ രഹസ്യ വിവരം ലഭിച്ചെത്തിയ പോലീസ് തലപ്പാറയില്‍ വെച്ച് പിടികൂടുകയായിരുന്നു.
കാറിന്റെ പിന്‍സീറ്റില്‍ ബാഗില്‍ കെട്ടുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. രണ്ടര ശതമാനം കമ്മീഷന്‍ വ്യവസ്ഥയില്‍ സംഘടിപ്പിച്ച പണം മൂന്നു ശതമാനം വ്യവസ്ഥയില്‍ കോട്ടയ്ക്കല്‍, വേങ്ങര എന്നീ ഭാഗങ്ങളിലെ ഏജന്റുമാര്‍ക്ക് എത്തിച്ചു കൊടുക്കലാണ് പ്രതികളുടെ ജോലിയെന്ന് പോലീസ് പറഞ്ഞു. പണം എന്‍.ആര്‍.ഐ അക്കൗണ്ട് മുഖേനയാണ് വെളുപ്പിക്കുന്നത്. കേസില്‍ മുഖ്യപ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























