കനത്ത മഴയെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍: ദേശീയപാതയിലൂടെ ഗതാഗതം തടസപ്പെട്ടു

കനത്ത മഴയെ തുടര്‍ന്ന് വയനാട് താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍. ചുരത്തിന്റെ ഒമ്പതാം വളവിലാണ് മണ്ണിടിച്ചിലുണ്ടായത്. ചൊവ്വാഴ്ച രാവിലെയാണ് ദേശീയപാതയിലേക്ക് വന്‍തോതില്‍ മണ്ണിടിഞ്ഞ് വീണത്.
തുടര്‍ന്ന് വയനാട്-കോഴിക്കോട് ദേശീയപാതയിലൂടെ ഗതാഗതം തടസപ്പെട്ടു. റോഡിലേക്ക് ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്തു കൊണ്ടിരിക്കയാണ്.
https://www.facebook.com/Malayalivartha

























