ആരോഗ്യമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യവുമായി ചെന്നിത്തല

കേരളത്തില്‍ പനി പ്രതിരോധം പരാജയമാണെന്നും സര്‍ക്കാരും ആരോഗ്യവകുപ്പും തികഞ്ഞ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ,ഷൈലജ ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരരുതെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പനി പടര്‍ന്ന് പിടിക്കുമ്പോള്‍ അത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. മുഖ്യമന്ത്രിയും സര്‍വകക്ഷി യോഗവും എടുത്ത തീരുമാനങ്ങളൊന്നും നടപ്പിലായില്ല. പനിമരണങ്ങളുടെ കാരണം വിദഗ്ദ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണം. നിലവില്‍ ഏതെല്ലാം തരത്തിലുള്ള പനികളുണ്ട്, ഇതില്‍ ഏതൊക്കെയാണ് മരണകാരണമാവുന്നത്? ഏതെല്ലാം വൈറസുകളുണ്ട്, ഇവയുടെ സ്വഭാവത്തില്‍ മാറ്റം വരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ സമിതിയെ കൊണ്ട് പരിശോധിപ്പിക്കണം.
ജനുവരിയില്‍ ആരംഭിക്കേണ്ടിയിരുന്ന മഴക്കാലപൂര്‍വ ശുചീകരണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതുവരെ 200 ഓളം പേര്‍ പനിബാധിച്ച് മരിച്ചു. ആയിരക്കണക്കിന് രോഗികള്‍ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുന്നു. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇതിനെ ലാഘവത്തോടെയാണ് കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha

























