കേരളത്തിലെ രാഷ്ട്രീയ പോരാട്ടങ്ങളെ കുറിച്ച് സെമിനാർ സംഘടിപ്പിക്കാൻ ഒരുങ്ങി ആർ എസ് എസ് മാസിക ഓർഗനൈസർ

കേരളത്തിൽ രാഷ്ട്രീയ പോരുകൾ രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവയെ കുറിച്ച് പഠിക്കാനും ചർച്ച നടത്താനും ഒരുങ്ങി ആർ എസ് എസ് മാസിക ഓർഗനൈസർ . ഇതിന്റെ ഭാഗമായി വരുന്ന ജൂലൈ ഒന്നാംതിയ്യതി ആണ് സെമിനാർ നടത്തുന്നത് . സമാധാനത്തിന് വേണ്ടിയുള്ള തിരച്ചിൽ എന്ന ആപ്തവാക്യം മുൻനിർത്തിയാണ് സെമിനാർ സംഘടിപ്പിക്കുന്നത് .
കണ്ണൂരിലെ രാഷ്ട്രീയ പോരുകൾ ആണ് പ്രധാന ചർച്ച വിഷയം .സിപിഎം സിപിഐ നേതാക്കൾ , മാധ്യമപ്രവർത്തകർ , രാഷ്ട്രീയ ചിന്തകർ തുടങ്ങിയവരാണ് പ്രധാന ക്ഷണിതാക്കൾ . എല്ലാ മേഖലയിൽ നിന്നുള്ളവരെയും ഒരു കുടകീഴിൽ കൊണ്ടുവന്നാൽ മാത്രമേ ഇതിനെ തക്കതായ ഒരു പരിഹാരം കണ്ടെത്താൻ കഴിയു എന്ന് എഡിറ്റർ പ്രഫുല്ല ഖേറ്റർ പറഞ്ഞു .
https://www.facebook.com/Malayalivartha

























