അങ്ങനെ അതും ഉറപ്പിച്ചു,പള്‍സറിന്റെ കേസ് ആളൂര്‍ വക്കീല്‍ ഏറ്റെടുത്തു

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വക്കാലത്ത് അഡ്വ.ബി.എ ആളൂര്‍ ഏറ്റെടുത്തു. കാക്കനാട് സബ് ജയിലില്‍ എത്തിയ ആളൂര്‍ സുനിയുമായി കൂടിക്കാഴ്ച്ച നടത്തി. മാര്‍ട്ടിന്‍ ഒഴിച്ചുള്ള മറ്റു പ്രതികളുടെയും കേസുകള്‍ ആളൂര്‍ ഏറ്റെടുത്തിട്ടുണ്ട്. വക്കാലത്ത് നിലവിലെ അഭിഭാഷകനില്‍ നിന്ന് ആളൂരിന് കൈമാറണമെന്ന അപേക്ഷ സുനി ജയില്‍ സൂപ്രണ്ടിന് എഴുതി നല്‍കി. ഈ അപേക്ഷ കോടതി അനുവദിക്കുന്നതോടെ സുനിക്കായി കോടതിയില്‍ ഹാജരാവുക ആളൂരായിരിക്കും.
നേരത്തേ സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദചാമിയുടെയും പിന്നീട് ജിഷവധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനും സോളാര്‍ക്കേസില്‍ സരിത എസ് നായര്‍ക്കും വേണ്ടി കോടതിയില്‍ ഹാജരായി ആളൂര്‍ വാര്‍ത്തകളിലിടം നേടിയിരുന്നു.
https://www.facebook.com/Malayalivartha
























