എല്ലാം ഉപകാരസ്മരണ; ബഹ്‌റ പോകും മുമ്പ് പലതും കോംപ്ലിമെന്റാക്കി!

വെള്ളിയാഴ്ച ലോകനാഥ് ബഹ്‌റ വിജിലന്‍സ് മേധാവി സ്ഥാനം ഒഴിയുന്നതിനു മുമ്പ് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വിജിലന്‍സ് കേസുകള്‍ അവസാനിപ്പിക്കുമെന്ന് സൂചന.
ടോമിന്‍ ജെ തച്ചങ്കരിക്കും ടോം ജോസിനും കെ.എം.എബ്രഹാമിനുമെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചേക്കും. അതേ സമയം പ്രമുഖര്‍ക്കെതിരെയുള്ള പല കേസുകളിലും വേണ്ടത്ര തെളിവില്ലെന്നാണ് വിജിലന്‍സ് ക ണ്ടെത്തിയിരിക്കുന്നത്.
വ്യക്തിവിരോധത്താലാണ് പല കേസുകളും സമര്‍പ്പിച്ചിരിക്കുന്നതെന്ന ഉന്നത ഉദ്യോഗസ്ഥരുടെ പരാതി ഒരു പരിധി വരെ ശരിയാണ്. സഹപ്രവര്‍ത്തകര്‍ തങ്ങളുടെ സുഹുത്തുക്കള്‍ വഴി തനിക്കെതിരെ വ്യാജ പരാതി അയക്കുന്നുണ്ടെന്ന ഗുരുതര ആരോപണമാണ് തച്ചങ്കരി ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നത്.1987 ബാച്ചിലുള്ള തനിക്ക് ആറര വര്‍ഷം സര്‍വീസ് ഉണ്ടെന്നും അത് നശിപ്പിക്കാനാണ് പലരും ശ്രമിക്കുന്നതെന്നും തച്ചങ്കരിയുടെ കത്തിലുണ്ട്.
ജേക്കബ് തോമസിനെതിരെ ഗുരുതരമായ ആരോപണവും തച്ചങ്കരി ഉന്നയിക്കുന്നുണ്ട്. ചില കേസുകളില്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം പൂര്‍ത്തിയാക്കിയെങ്കിലും ജേക്കബ് തോമസ് അത് പുനരന്വേഷിക്കാന്‍ പറഞ്ഞതായി കത്തില്‍ പറയുന്നു.തോമസ് ജേക്കബ് ലക്ഷ്യമിട്ട പല ഉന്നതരെയും ലോകനാഥ് ബഹ്‌റ അദ്ദേഹത്തിന്റെ കാലത്ത് രക്ഷിച്ചിട്ടുണ്ട്. കെ.എം.എബ്രഹാമിനെതിരായ കേസില്‍ തെളിവില്ലെന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് കഴിഞ്ഞു.
വിജിലന്‍സിലെ ചുരുങ്ങിയ കാലഘട്ടത്തില്‍ കള്ള പരാതികളുടെ കേളി രംഗമാണ് വിജിലന്‍സ് എന്ന് ബഹ്‌റ കണ്ടെത്തി. ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ വിരോധം തോന്നിയാല്‍ ഒരു ഊമകത്ത് എഴുതി വിജിലന്‍സിന് അയക്കും. കേട്ടുകേള്‍വി മാത്രമാണ് പല പരാതികളുടെയും അടിസ്ഥാനം. പലതും അന്വേഷിച്ച് വരുമ്പോള്‍ ഒന്നുമില്ലെന്ന് മനസിലാകും.
ലോകനാഥ് ബഹ്‌റയുടെ പിന്‍ഗാമിയായി ആരു വരുമെന്ന സംശയത്തിലാണ് പല കേസുകളും പെട്ടെന്ന് തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയത്. ബഹ്‌റ എല്ലാവരുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനായതിനാല്‍ അത് സാധ്യമാകുമെന്ന് ഉദ്യോഗസ്ഥര്‍ കരുതിയതില്‍ തെറ്റില്ല.
https://www.facebook.com/Malayalivartha
























