താരം കുടുങ്ങുമോ ചര്‍ച്ചകള്‍ സജീവം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തെളിവുണ്ടെന്ന് സൂചന

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തെളിവുണ്ടെന്ന് സൂചന. ചോദ്യം ചെയ്യാന്‍ പോലീസ് ദിലീപിനെ വിളിച്ചു വരുത്തിയത് അതുകൊണ്ടാണ്. വേണ്ടിവന്നാല്‍ ദിലീപ് മുന്‍കൂര്‍ ജാമ്യം എടുക്കും.നാദിര്‍ഷായുടെ സഹായത്തോടെ ദിലീപ് ആക്രമണം ആസൂത്രണം ചെയ്തുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
പള്‍സര്‍ സുനിയില്‍ നിന്നും കൂട്ടാളികളില്‍ നിന്നും ദിലീപിനെതിരായ വ്യക്തമായ തെളിവ് ലഭിച്ചു എന്നാണ് വിവരം. നാദിര്‍ഷായും ദിലീപും അടുത്ത സുഹൃത്തുക്കളാണ്. ദേ പുട്ട് പോലുള്ള ബിസിനസ് സംരംഭങ്ങള്‍ നടത്തുന്നത് ഇരുവരും ചേര്‍ന്നാണ്.
നാദിര്‍ഷാക്ക് സുനിയുമായി അടുത്ത ബന്ധമുണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സുനിക്ക് കേരളത്തിലെ പല സിനിമാക്കാരുമായി അടുത്ത ബന്ധമുണ്ട്. സിനിമാക്കാരുടെ കൈയിലുള്ള കള്ള പണം വെളുപ്പിക്കാനുള്ള ആളായി സുനിയെ ഉപയോഗിക്കുന്നുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സിനിമാക്കാരുടെ അനിയന്ത്രിതമായ വരുമാനമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. കണക്കില്‍ പെടാത്ത പണം വരുമ്പോള്‍ അത് ക്രിയാത്മകമായി ചെലവഴിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സിനിമാക്കാര്‍ തേടും.
അന്വേഷണം കൃത്യമായി നടന്നാല്‍ സിനിമാരംഗത്തുള അനഭിലഷണീയമായ പ്രവണതകള്‍ക്കും വിരാമമാകുമെന്നു തന്നെയാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ഇതുവരെയും സര്‍ക്കാര്‍, അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ല. അങ്ങനെ ഇടപെടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുമില്ല. എന്നാല്‍ സിനിമാരംഗത്ത് ഒരു ശുദ്ധീകരണം ആവശ്യമാണെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ട്. അതിന് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന് കഴിയുമെങ്കില്‍ കഴിയട്ടെ എന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം.
ദിലീപിനെതിരെ സിനിമയില്‍ തന്നെ ഒരു കൂട്ടം സഹപ്രവര്‍ത്തകര്‍ സജീവമായി നീങ്ങുന്നുണ്ട്. അവരുടെ വിരോധം ദിലീപിനെ ദോഷകരമായി ബാധിക്കുന്നുണ്ട്. അഭിനയിക്കുന്ന സിനിമയെക്കാള്‍ കൂടുതല്‍ ബിസിനസ് സംരംഭങ്ങള്‍ നടത്തുന്നയാളാണ് ദിലീപ്.പള്‍സര്‍ സുനിയുടെ ഫോണ്‍ ട്രാക്ക് ചെയ്തപ്പോഴാണ് ദിലീപിനെതിരെ പോലീസിന് വിവരങ്ങള്‍ ലഭിച്ചത്. താന്‍ നല്‍കിയ കേസിനെ കുറിച്ച് സംസാരിക്കാനാണെന്ന പ്രതികരണമാണ് ആലുവ പോലീസ് ക്ലബിലെത്തിയ ദിലീപ് നല്‍കിയത്. എന്നാല്‍ വാസ്തവം അതായിരുന്നില്ല. നടിയെ ആക്രമിച്ച കേസിലെ വിശദാംശങ്ങളാണ് ചോദിച്ചറിയാനാണ് പോലീസ് ദിലീപിനെ വിളിച്ചു വരുത്തിയത്.
തെളിവില്ലാതെ പോലീസ് ഒരിക്കലും ഉന്നതനായ ഒരു നടനെ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തില്ല. അതിനിടെ ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ തെളിവു നല്‍കിയിട്ടുണ്ടെന്നും കേള്‍ക്കുന്നു.ദിലീപിന്റെ മാനേജരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha
























