കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജില്ലാ കലക്ടര്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി

കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. താലൂക്കുകളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കുമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
മലയോര മേഖലകളിലെ റോഡുകളിലൂടെയുള്ള യാത്ര പരിമിതപ്പെടുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവരും സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുവാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.
പൊതു ജനങ്ങള്‍ക്ക് ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അടിയന്തിരമായി ഇടപെടുന്നതിന് സെക്രട്ടറിയേറ്റ്, കളകറ്ററേറ്റുകള്‍, താലൂക്ക് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി എന്നിവരുടെ സേവനം ലഭ്യമായിരിക്കും.
https://www.facebook.com/Malayalivartha
























