വിവാദത്തില്‍ തൊടാതെ 'അമ്മ' , നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ചയ്ക്ക് ഉന്നയിക്കുമെന്നു കരുതിയിരുന്ന രമ്യ നമ്പീശനും പൃഥ്വിരാജും യോഗത്തില്‍ നിന്നും വിട്ടുനിന്നു

വിവാദങ്ങള്‍ക്കിടെ ചേര്‍ന്ന താരസംഘടന 'അമ്മ'യുടെ എക്‌സിക്യുട്ടീവ് യോഗം നടി ആക്രമിക്കപ്പെട്ട സംഭവവും ആരോപണങ്ങളും ചര്‍ച്ചചെയ്യാതെ പിരിഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ചയ്ക്ക് ഉന്നയിക്കുമെന്നു കരുതിയിരുന്ന രമ്യ നമ്പീശനും പൃഥ്വിരാജും യോഗത്തില്‍നിന്നു വിട്ടുനിന്നു. മരട് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ 'അമ്മ'യുടെ പ്രസിഡന്റ് ഇന്നസെന്റ്, വൈസ് പ്രസിഡന്റുമാരായ കെ.ബി. ഗണേഷ്‌കുമാര്‍, മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി മമ്മൂട്ടി, സെക്രട്ടറി ഇടവേള ബാബു, മണിയന്‍പിള്ള രാജു, നിവിന്‍ പോളി, സിദ്ദിഖ്, കുക്കു പരമേശ്വരന്‍ എന്നിവരാണ് പങ്കെടുത്തത്.
ആലുവയില്‍ പോലീസിന്റെ ചോദ്യം ചെയ്യല്‍ അവസാനിക്കാത്തതിനാല്‍ ദിലീപും യോഗത്തിനെത്തിയില്ല. വിവാദവിഷയം ഇന്നു ചേരുന്ന ജനറല്‍ ബോഡിയുടെ അജന്‍ഡയിലും ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം, അംഗങ്ങളാരെങ്കിലും ഇക്കാര്യം ഉന്നയിച്ചാല്‍ തള്ളിക്കളയില്ലെന്ന് പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കി.
ടെക്‌നീഷ്യന്‍മാരുടെ സംഘടനയായ മാക്ട ഫെഡറേഷനും യോഗം ചേര്‍ന്നെങ്കിലും വരവു ചെലവു കണക്കുകള്‍ മാത്രം ചര്‍ച്ച ചെയ്തു പിരിഞ്ഞു. അമ്മയുടെ യോഗത്തിനുശേഷം ഫെഡറേഷന്‍ യോഗം വ്യാഴാഴ്ച വീണ്ടും ചേരുമെന്നു ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര പറഞ്ഞു. ഇന്നു നടക്കുന്ന 'അമ്മ' ജനറല്‍ ബോഡി യോഗത്തില്‍ നടി മഞ്ജു വാര്യര്‍ പങ്കെടുക്കില്ല. ഇതുസംബന്ധിച്ച് 'അമ്മ'യ്ക്ക് മഞ്ജു കത്തുനല്‍കി. അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ യുവനടി ആക്രമിക്കപ്പെട്ട വിഷയം ചര്‍ച്ചയായി. ആവശ്യമുയര്‍ന്നാല്‍ നാളത്തെ ജനറല്‍ ബോഡി യോഗത്തിലും വിഷയം ചര്‍ച്ച ചെയ്യുമെന്നും സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. രാത്രി 11.15നാണു യോഗം സമാപിച്ചത്.
https://www.facebook.com/Malayalivartha
























